ഗ്രാന്റ് പ്രൊഫൈൽ പിക്ചർ ചലഞ്ച്; ഫുഡ്ബോൾ ആരാധകരേയും വെട്ടി പുതുതരംഗം

സോഷ്യൽ മീഡിയ മലയാളികളെ പല രീതിയിലും സ്വാധീനിക്കുന്നുണ്ട്. ഇതിനിടയിൽ ഫേസ്ബുക്കിലുടെ ഒരു പുതു തലമുറ പ്രമുഖൻമാർ വളർന്നു വരുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ അഭിപ്രായത്തേയും അഭിരുചിയേയും സ്വാധീനിക്കാൻ ഇവർക്ക് കഴിയും. മിക്ക പ്രമുഖരും അണ്ഡകടാഹത്തിലെ സകല വിഷയത്തിലും അഭിപ്രായം പറയും.

ഫേസ്ബുക്കിലേ പ്രമുഖർക്ക് എന്തുമാവാം എന്ന നിലയിലേക്ക് കാര്യങ്ങൾ നിങ്ങിക്കൊണ്ടിരിക്കുകയാണ്. എന്താണ് വൈറലാവുക എന്ന് പറയാൻ ബുദ്ധിമുട്ടാണ്. അത്യാവശ്യം ഫോളോവേർ സുള്ള ഒന്നോ രണ്ടോ ആളുകൾ വിചാരിച്ചാൽ ഏതു വിഷയവും പൊതു ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയും. കഴിഞ്ഞ ആഴ്ച ഇവരുടെ പണി പഴയ ഫോട്ടോ കുത്തിപ്പൊക്കലായിരുന്നു.

ഈയാഴ്ച ലോകകപ്പ് മൽസരങ്ങൾ കാരണം പലരും ഫുട്ബോൾ സംബന്ധിച്ച പോസ്റ്റുകളാണിടുന്നുത് . ഇതിനിടെ ചളിയും ട്രോളും ഇഷ്ടം പോലെ വരുന്നുണ്ട്. പക്ഷെ ഇന്ന് വൈറലായത് മറ്റൊന്നാണ്.

ഇന്നതിരാവിലെ ഒരു പ്രമുഖന് ഭയങ്കര ആശയ ദാരിദ്ര്യം. കൂടാതെ തലേ ദിവസത്തെ ഹാങ്ങ് ഓവറും. ഭാര്യ ബ്രെക്ക്ഫാസ്റ്റായി ഉണ്ടാക്കിയതാണെങ്കിൽ ഉപ്പുമാവും. കലി കയറിയ പ്രമുഖൻ പ്രൊഫൈൽ പടം മാറ്റി. സാക്ഷാൽ ബാലൻ കെ നായരുടെ പടമിട്ടു. സംഗതി ക്ലിക്കായി. റോക്കറ്റ് വിട്ടതു പോലെ ലൈക്ക് കയറി.

ലൈക്കും ഷെയറും ഉണ്ട് ജീവിക്കുന്ന മറ്റു പ്രമുഖർക്ക് ഇത് സഹിക്കാൻ പറ്റിയില്ല. പലർക്കും ലൈക്ക് കുറഞ്ഞതിന്റെ അസുയയും കൂടെ ചില്ലറ കഷണ്ടിയും. ഇതിനിടെ അതിലൊരു പ്രമുഖ പ്രൊഫൈൽ പടം മാറ്റി സിനിമാ നടിയുടെ പടമിട്ടു. കണ്ടു നിന്ന ബാക്കി പ്രമുഖരിൽ പലർക്കും കൈ തരിച്ചു. അവരും പടം മാറ്റി. തുടർന്ന് വെട്ടുകിളികളേപ്പേലെ ഫോളോവേർ സ് പലരും പടം തുരുതുരാ മാറ്റാൻ തുടങ്ങി. മാറ്റാൻ മറ്റുള്ളവരെ ചലഞ്ച് ചെയ്യാനും,

ഉച്ചയോടു കൂടി ഒരു തീരുമാനമായി. സ്വന്തം ഭാവം പ്രകടിപ്പിക്കുന്ന ഏറ്റവും നല്ല പ്രൊഫൈലിന് വെങ്കലത്തിൽ തീർത്ത മുതലക്കുഞ്ഞിന്റെ പ്രതിമ അവാർഡാക്കാം എന്ന് ഒരു പ്രവാസി പ്രമുഖൻ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് മൽസരം. നിങ്ങൾ ചെയ്യേണ്ടതി ത്ര മാത്രം നിങ്ങളുടെ സ്ഥായിയായ ഭാവത്തെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം പ്രൊഫൈൽ പടമാക്കുക . ഏതെങ്കിലും ഒരു നടന്റെയോ നടിയുടെതോ ആകണം ചിത്രം.

പങ്കെടുക്കാൻ ആദ്യം നിങ്ങൾ പ്രൊഫൈൽ ചിത്രം മാറ്റുക. തുടർന്ന് രണ്ടു മൂന്ന് സുഹൃത്തുക്കളെ ചലഞ്ച് ചെയ്യണം. ചില പ്രമുഖരുടെ ലിങ്കുകൾ താഴെയുണ്ട്. അവിടെ പോയി കമന്റിട്ടാൽ ചിലപ്പോൾ ഒരു മുതലക്കുഞ്ഞിനെ വീട്ടിൽ കൊണ്ടു പോകാം.

ഇതിനിടെ ചില പ്രമുഖ പിന്തിരിപ്പൻമാർ പടം മാറ്റാൻ വിസമ്മതിക്കുന്നുമുണ്ട്. ലോകകപ്പ് അട്ടിമറിക്കാൻ ഉത്തര കൊറിയ നടത്തുന്ന ശ്രമമാണ് ഈ മൽസരമെന്ന് അവർ അഭിപ്രായപ്പെടുന്നു. അവർക്കു വേണ്ടി മറ്റുള്ളവർ പടങ്ങൾ നിർദേശിക്കാം. സെപഷൽ ജൂറി അവാർഡിന് പരിഗണിക്കും.

https://m.facebook.com/story.php?story_fbid=10216704405068524&substory_index=0&id=1413340340

മുട്ടാനുണ്ടോ ആരേലും.. Jayasree Radhakrishnan… Sunil Thomas Thonikuzhiyil… Veena Krishnan… Rayan Choran Parolil…

Posted by Joli Joli on Thursday, June 14, 2018

https://m.facebook.com/story.php?story_fbid=1452348924871872&id=100002903367384

https://m.facebook.com/story.php?story_fbid=2001351229899312&id=100000733640613

https://m.facebook.com/story.php?story_fbid=1857243590993628&substory_index=0&id=100001240161239

https://m.facebook.com/story.php?story_fbid=1958675520832924&substory_index=0&id=100000714856477