വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണമെന്ന അഖിലയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവിന്റെ ഉപഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ ഉപഹര്‍ജി ഹൈക്കോടതി തള്ളി. എഎന്‍ രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് കോടതി പറഞ്ഞു. ശ്രീജിത്ത് ബിജെപിക്കാരനാണെന്ന് എഎന്‍ രാധാകൃഷ്ണന് അല്ലെന്ന് അഖിലയും കോടതിയെ അറിയിച്ചു. ശ്രീജിത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുണ്ടായിരുന്നില്ലെന്ന് അഖില പറഞ്ഞു.

കൊലപാതക കേസില്‍ സിപിഐഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.