തെരുവ്‌നായ ശല്യത്തിന്റെ മറുപുറവുമായി ‘വിശ്വരൂപം’

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും തെരുവ്‌നായ ശല്യം രൂക്ഷമാവുകയും അതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടാവുകയും ചെയ്യുമ്പോള്‍ നായ്ക്കളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിശ്വരൂപം എന്ന കഥ ശ്രദ്ധേയമാകുന്നു. യുവ എഴുത്തുകാരി ലതാലക്ഷ്മി കലാകൗമുദി വാരികയിലാണ് ഈ കഥ എഴുതിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം കഥ ചര്‍ച്ചയായിട്ടുണ്ട്. സകലജീവജാലങ്ങളുടെയും ആദ്യവികാരം വിശപ്പാണ് എന്ന് കഥ സമര്‍ത്ഥിക്കുന്നു. വിശപ്പാണ് തെരുവ് നായ്ക്കളെ അക്രമകാരികളാക്കുന്നത്. മനുഷ്യന് വിശന്നാലും ആഹാരം തട്ടിപ്പറിക്കകയും പിടിച്ച് പറിക്കുകയും വീട്ടില്‍ വഴക്കുണ്ടാക്കുകയും മറ്റും ചെയ്യും. നായ്ക്കള്‍ അത്‌പോലെ അവരുടേതായ രീതിയില്‍ പ്രതികരിക്കുകയാണെന്നും കഥാകാരി വ്യക്തമാക്കുന്നു.
മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളും വിശപ്പ് ശമിപ്പിക്കാനാണ് അധ്വാനിക്കുന്നത്. അത് പല തരത്തിലാകാം. ജീവിതം നിലനില്‍പ്പിന്റെ സമരമാണ്. അത്തരം ഒരു സമരമാണ് നായ്ക്കള്‍ നടത്തുന്നത്. അങ്ങനെ മനുഷ്യന്റെയും മൃഗങ്ങളുടെയും പൊതുവായ സ്വഭാവ സവിശേഷതകളെയും കഥയില്‍ കോര്‍ത്തിണക്കുന്നു. മനുഷ്യന്റെ മിത്രമായിരുന്ന നായ്ക്കള്‍ എങ്ങനെ ശത്രുവായെന്ന് കഥാകാരി പറഞ്ഞു തരുന്നു. തൃപ്പൂണിത്തുറ സ്വദേശിയായ കഥാകാരി കോട്ടയം ഭാരതിയ വിദ്യാഭവനില്‍ അധ്യാപികയാണ്.
കഥ ചുവടെ വായിക്കാം….
viswaroopam0
viswaroopam1
viswaroopam2