റഷ്യയെ വീഴ്ത്തി യുറഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

സമാര: ആതിഥേയരായ റഷ്യയെ വീഴ്ത്തി യുറഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുറുഗ്വായുടെ വിജയം. ലൂയി സ്വാരസ് (10), എഡിസന്‍ കവാനി (90) എന്നിവര്‍ക്കു പുറമെ റഷ്യന്‍ താരം ഡെനിസ് ചെറിഷേവിന്റെ സെല്‍ഫ് ഗോളും (23) യുറഗ്വായെ വിജയത്തിിലെത്തിച്ചു. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളും ജയിച്ച് ഒന്‍പതു പോയിന്റുമായാണ് യുറഗ്വായ് ഗ്രൂപ്പു ചാമ്പ്യന്‍മാരായത്.

റഷ്യന്‍ താരം സ്‌മോള്‍നിക്കോവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനാല്‍ 10 പേരുമായാണ് റഷ്യ ഭൂരിഭാഗം സമയവും കളിച്ചത്. ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി പിണഞ്ഞ റഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടറില്‍ കടന്നു.

സ്‌പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് പ്രീക്വാര്‍ട്ടറില്‍ യുറഗ്വായുടെ എതിരാളികള്‍. ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെയാണ് റഷ്യ പ്രീക്വാര്‍ട്ടറില്‍ നേരിടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ