പാര്‍ട്ടി നേതൃത്വം ചെയ്തത് തെറ്റാണ്, ഞങ്ങള്‍ അധികപ്പറ്റാണോ? കെപിസിസി യോഗത്തില്‍ ഒഴിവാക്കിയതിനെതിരെ കെ. മുരളീധരന്‍

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി നേ​തൃ​യോ​ഗ​ത്തി​ൽ​നി​ന്നു മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ പ്രതിഷേധവുമായി കെ.​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്ത്. കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ ഏ​തു വേ​ദി​യി​ലാ​ണ് അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തെ​ന്നും ത​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ അ​ധി​ക​പ്പ​റ്റാ​ണോ എ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. പാ​ർ​ട്ടി​യി​ലെ പ​ട​ല​പ്പി​ണ​ക്കം ഒ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘കെ​പി​സി​സി നേ​തൃ​യോ​ഗ​ത്തി​ലേ​ക്കു മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ ക്ഷ​ണി​ക്കാ​തി​രു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ ക്ഷ​ണി​ക്കു​ന്ന​താ​ണു സാ​ധാ​ര​ണ കീ​ഴ്വ​ഴ​ക്കം. യോ​ഗ​ത്തി​നു പോ​കാ​ൻ ഞാ​ൻ ത​യാ​റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ വി​ളി​ച്ചി​ല്ല. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ ഏ​തു വേ​ദി​യി​ലാ​ണ് അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത്? പാ​ർ​ട്ടി നേ​തൃ​ത്വം ചെ​യ്ത​തു തെ​റ്റാ​ണ്. ഞ​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ അ​ധി​ക​പ്പ​റ്റാ​ണോ?’- മു​ര​ളീ​ധ​ര​ൻ ചോ​ദി​ക്കു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മേ ശ്ര​ദ്ധി​ക്കൂ എ​ന്നും ഈ ​തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​നെ എ​ഴു​തി അ​റി​യി​ക്കു​മെ​ന്നും മു​ര​ളി വ്യക്തമാക്കി.

കെ​പി​സി​സി നേ​തൃ​യോ​ഗ​ത്തി​ൽ വി.​എം. സു​ധീ​ര​നും കെ. ​മു​ര​ളീ​ധ​ര​നും ഉ​ൾ​പ്പെ​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ തന്നെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ടി.​എ​ൻ പ്ര​താ​പ​നും ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാ​മും കെ​പി​സി​സി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കുകയും
ചെ​യ്തു.

അ​തേ​സ​മ​യം നി​ർ​വാ​ഹ​ക​സ​മി​തി​യ​ല്ല, നേ​തൃ​യോ​ഗ​മാ​ണ് ചേ​രു​ന്ന​തെ​ന്നും കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​റ​മെ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രേ​യും പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളേ​യും മാ​ത്ര​മാ​ണു ക്ഷ​ണി​ച്ചതെന്നു​മാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ