കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധം: പ്രമീള ജയപാല്‍ അറസ്റ്റില്‍

വാഷിംങ്ടണ്‍: യു.എസ്. പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍വംശജ പ്രമീള ജയപാല്‍ അറസ്റ്റില്‍. ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. യു എസ്സ്‌ലെ കാപ്പിറ്റല്‍ ഹില്ലില്‍ വച്ച് പ്രമീളയെയും ഒപ്പം സമരത്തിനെത്തിയ 500 സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്.

ഇത്തരമൊരു സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായതില്‍ അഭിമാനിക്കുന്നതായി പ്രമീള പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ശനിയാഴ്ച വീണ്ടും സമരവുമായി തെരുവിലിറങ്ങുമെന്നും അവര്‍ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ച ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ആദ്യ പ്രതിനിധിസഭാംഗമാണ് പ്രമീള. കുട്ടികളെ വേര്‍പെടുത്തപ്പെട്ട രക്ഷിതാക്കളുടെ രോഷവും കണ്ണീരും ആദ്യം പുറംലോകത്തെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ