കുമ്മനത്തെ മിസോറം ഗവര്‍ണറാക്കിയ സമയം ശരിയായില്ല ; വിമര്‍ശനവുമായി പി.പി മുകുന്ദന്‍

കൊച്ചി : ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജനറല്‍ സെക്രട്ടറി പി.പി മുകുന്ദന്‍ രംഗത്ത്. ഒരു മാസമായി സംസ്ഥാനത്ത് പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണുള്ളത്. ഇതു പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുമെന്നും , പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനെ ഇതിന് കഴിയൂവെന്നും പുതിയ അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

കുമ്മനത്തെ മിസോറം ഗവര്‍ണറാക്കിയ സമയം ശരിയായില്ല. നേതാക്കളുടെ വ്യക്തിതാല്‍പര്യമല്ല പാര്‍ട്ടി മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നടപടികളില്‍ പാര്‍ട്ടി അണികള്‍ ആശങ്കയിലാണ്. രാജഗോപാല്‍ അടക്കമുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനം ഫലപ്രദമല്ല. ഇതു പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .

അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവരെ എംപിയാക്കിയതും കാര്യമായി ഗുണം ചെയ്തില്ല. ആര്‍എസ്എസിന്റെ നിര്‍ദേശങ്ങള്‍ ബിജെപി യഥാസമയം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ