ഊര്‍മിള ഉണ്ണിയെ ഊ.ഉണ്ണി എന്ന് വിളിച്ച് ശാരദക്കുട്ടി

ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ പ്രതികരണവുമായി എസ്.ശാരദക്കുട്ടി. ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ യോഗത്തില്‍ താനാണ് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കിയ നടി ഊര്‍മിള ഉണ്ണിയുടെ ‘അലസ’പ്രതികരണത്തിനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊര്‍മിള പഠിച്ചതാണോ അതോ തിരിച്ചാണോ എന്നാണ് എഴുത്തുകാരി എസ്.ശാരദക്കുട്ടി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ ചോദിക്കുന്നത്. എന്തായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യ ലക്ഷ്മി അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ലെന്നും ശാരദക്കുട്ടി പറയുന്നു. വളരെ രൂക്ഷമായ ഭാഷയിലാണ് ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അതില്‍ ഊര്‍മിള ഉണ്ണിയെ ഊ.ഉണ്ണി എന്നാണ് ശാരദക്കുട്ടി സംബോധന ചെയ്തിരിക്കുന്നത്. ഊര്‍മിളയെ വിമര്‍ശിച്ച് പല പ്രമുഖരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.