അഭിമന്യൂവിനെ കൊലപ്പെടുത്തിയ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

കൊച്ചി : എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗം അഭിമന്യൂവിനെ കൊലപ്പെടുത്തിയ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. എസ്ഡിപിഐ – ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയോടെയാണ് മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികൂടിയായ അഭിമന്യൂവിനെ കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നേരത്തെ പൊലീസിന്റെ പിടിയിലായിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഒളിവില്‍ പോയ ഖാലിദ്, സനദ് എന്നിവരാണ് ഒടുവില്‍ പിടിയിലായവര്‍. കോട്ടയം സ്വദേശി ബിലാല്‍ ഫോര്‍ട്ട് കൊച്ചി സദേശി റിയാസ്, മുഹമ്മദ് എന്നിവര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു..