മോ​ദി​ യോഗ ചെയ്യുന്ന ചിത്രങ്ങള്‍ എടുക്കാനും ‘ഫിറ്റ്നസ് ചലഞ്ചിന്റെ’ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും ചെലവായത് 35 ലക്ഷം രൂപ

ട്രോളുകാര്‍ ആഘോഷിച്ച ചിത്രങ്ങളായിരുന്നു യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ എടുക്കാനും ‘ഫിറ്റ്‌നസ് ചലഞ്ചിന്റെ’ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും 35 ലക്ഷം രൂപ ചെലവിട്ടതായുള്ള ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വീഡിയോ ചിത്രീകരിക്കാന്‍ ബിജെപി മീഡിയ സെല്ലിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിക്ക് നല്‍കിയ തുകയ്ക്ക് പുറമെയാണ് ഈ തുകയെന്നാണ് ആരോപണം. ഈ 35 ലക്ഷം രൂപ ആര് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Image result for modi yoga 35 lakh

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പരസ്യത്തിന് വേണ്ടി 20 കോടിയും മോദിയുടെ ഫിറ്റ്‌നസ് വീഡിയോയ്ക്ക് മാത്രം 35 ലക്ഷവും ചെലവഴിച്ചെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ഒരു ദേശീയ മാധ്യമത്തിന്റെ വാര്‍ത്തയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ രാത്തോര്‍ തന്നെ രംഗത്ത് വന്നു. യോഗാ ഷൂട്ടിന് വേണ്ടി മന്ത്രാലയം നയാ പൈസ ചെലവഴിച്ചിട്ടില്ലായെന്ന് റാത്തോര്‍ പറഞ്ഞു.

Image result for yoga video modi

മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതി’ല്‍ വീഡിയോ നിര്‍മ്മിച്ചതിനും പ്രചരിപ്പിച്ചതിനും ജനങ്ങളെ പ്രശംസിച്ചിരുന്നു. ഇതിനായി ലഭിച്ച ഫണ്ടിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മൗനം പാലിച്ചെന്ന് മാത്രമല്ല, ഇതേക്കുറിച്ച് അനൗപചാരികമായിപോലും ചര്‍ച്ച ചെയ്യരുതെന്ന് ഓഫീസ് ജീവനക്കാരോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത indiascoops.com എന്ന ദേശീയ മാധ്യമം പറയുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മൗനം, ഫണ്ട് ലഭിച്ചത് കളങ്കിത കേന്ദ്രത്തില്‍ നിന്നാണെന്ന സംശയം ബലപ്പെടുത്തുകയാണ്.

Image result for ministry-spent-35-lakh-for-modis-yoga-shoot

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ