മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 5ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈ 5ന് അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടും. ഭീതി പടര്‍ത്തിയ നിപ്പ ബാധയ്‌ക്കെതിരെ കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാള്‍ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

ജൂലൈ 6ന് നടക്കുന്ന സ്വീകരണ പരിപാടിയില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയും പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മലയാളി സംഘടനകളുടെ ഫെഡറേഷന്‍ (ഫൊക്കാന) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. പരിപാടികളില്‍ പങ്കെടുത്ത ശേഷം ജൂലൈ 18ന് മുഖ്യമന്ത്രി തിരിച്ചെത്തും.