മാധവന്‍ നായര്‍ ഫൊക്കാന പ്രസിഡന്റ്

ഫിലഡല്‍ഫിയ: ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി മാധവന്‍ നായര്‍ പത്ത് വോട്ടിന് വിജയിച്ചു.എതിര്‍ സ്ഥാനാര്‍ത്ഥിയായ ലീലാമാരേട്ടിനേക്കാള്‍ 10 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്, ന്യുജേഴ്‌സിയിലെ നാമം എന്ന ഓര്‍ ഗനൈസേഷന്റെ പ്രതിനിധിയായാണ് മാധവന്‍ നായര്‍ മല്‍സരിച്ചത്. 273 പേര്‍ വോട്ട് ചെയതതില്‍ മാധവന്‍ നായര്‍ ക്ക് 140 വോട്ടുകള്‍ ലഭിച്ചു. ലീല മാരേട്ടിന് 130 വോട്ട്. 3 വോട്ടുകള്‍ അസാധുവായി. ടോമി കോക്കാട്ട് സെക്രട്ടറിയായി വിജയിച്ചു.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി ശ്രീകുമാര്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുക്കപ്പെട്ടു . എതിര്‍ സ്ഥാനാര്‍ത്ഥി ജോസഫ് കുരിയപുറത്തെ 72 വോട്ടുകള്‍ക്കാണ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്.

എബ്രഹാം കളത്തില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. മൂന്ന് വോട്ടുകള്‍ക്ക് മാധവന്‍ നായര്‍ പാനലിലെ സണ്ണി മറ്റമനയെയാണ് പരാജയപെടുത്തിയത്.