ചുമ്മാ അങ്ങ് പോയെന്ന് കരുതിയോ, ജിമിക്കി കമ്മല്‍ ഗാനം യൂട്യൂബില്‍ തിരിച്ചെത്തി

കഴിഞ്ഞ ദിവസം യുട്യൂബില്‍ നിന്നും പിന്‍വലിച്ച ജിമിക്കി കമ്മല്‍ ഗാനം തിരിച്ചെത്തി. ഗാനം പിന്‍വലിച്ചതിനെതിരെ സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സത്യം ഓഡിയോസ് ഗാനം തിരികെയെത്തിച്ചത്. 8 കോടി 12 ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുടെ പ്രതാപത്തോടുകൂടി തന്നെയാണ് ഗാനം തിരിച്ചെത്തിയിരിക്കുന്നത്.

ഗാനം പിന്‍വലിച്ചതിനു കാരണമായി അണിയറപ്രവര്‍ത്തകര്‍ പറയുന്നത് ചിത്രത്തിന്റെ കോപ്പിറൈറ്റ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനാണ് നല്‍കിയത്. എന്നാല്‍ ഗാനം യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്പനിയാണ്. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ്.

ആസ്വാദകരുടെ ഹൃദയത്തില്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം എന്നും നില നില്‍ക്കുമെന്നും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ