മഴ വീണ്ടും കനത്തു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും കനത്തതോടെ മുന്നറിയിപ്പുമായി  ദുരന്ത നിവാരണ അതോറിറ്റി. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്.

മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്കുതാഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ മടി കാണിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അ​ടു​ത്ത അ​ഞ്ചു ദി​വ​സം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യുണ്ടെന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചത്. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 സെ​ന്റീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ല​ക്ഷ​ദ്വീ​പി​ന്റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തും, അ​റ​ബി ക​ട​ലി​ന്റെ വ​ട​ക്കു ഭാ​ഗ​ത്തും ക​ട​ൽ പ്ര​ക്ഷു​ബ്ദ​മോ അ​തി​പ്ര​ക്ഷു​ബ്ധ​മോ ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ക്ഷ​ദ്വീ​പി​ന്റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും, അ​റ​ബി ക​ട​ലി​ന്റെ വ​ട​ക്കു ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ത്തി​നാ​യി പോ​ക​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​ടു​ത്ത അ​ഞ്ചു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ ണ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​നം. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മി​ക​ച്ച മ​ഴ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഏ ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി​യി​ലാ​ണ്. 11 സെ​ന്റീ​മീ​റ്റ​ർ. അ​തേ​സ​മ​യം കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യും ഏ​റു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മു​ണ്ടാ​യ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ ഇ​തു വ​രെ 75 പേ​ർ മ​രി​ച്ചു.