തുടക്കത്തിലേ നുളളി ഒതുക്കണം; ഷിയാസിനെതിരെ ആഞ്ഞടിച്ച് ബഷീര്‍

മലയാളികളുടെ കാഴ്ചാ അഭിരുചികളെ മാറ്റിക്കുറിച്ചുകൊണ്ട് എത്തിയ ടെലവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി വിജയകരമായി മുന്നേറിയ ഈ പരിപാടി ഇപ്പോള്‍ മലയാളക്കരയും ഏറ്റെടുത്തിരിക്കുകയാണ്.മലയാളികള്‍ കണ്ടുമറന്ന റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായ അവതരണമാണ് ബിഗ് ബോസിനെ ശ്രദ്ധേയമാക്കിയിരിക്കുന്നത്. മാത്രവുമല്ല മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നതും ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓരോ എ്പ്പിസോഡുകള്‍ കഴിയുന്തോറും വ്യത്യസ്തമാര്‍ന്ന ടാസ്‌കുകള്‍ മല്‍സരാര്‍ത്ഥികളിലേക്ക് എത്തുന്നതും പ്രോക്ഷകരെ പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നു.

ജൂണ്‍ 24ന് തുടങ്ങിയ പരിപാടി മൂന്നാഴ്ചകള്‍ പിന്നിടുമ്പോള്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി തിളങ്ങിനില്‍ക്കുന്ന 16 പേരായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. എലിമിനേഷനിലൂടെ അതാത് ആഴ്ചകളില്‍ ഓരോ താരത്തിന് വേണ്ടിയും ബിഗ് ബോസ് മെയിന്‍ ഗേറ്റ് തുറക്കും. ഈ തരത്തിലായിരുന്നു പരിപാടിയുടെ ഒരുക്കം. ആദ്യ ആഴ്ചയിലെ എലിമിനേഷനിലൂടെ ഡേവിഡ് ജോണാണ് പുറത്തേക്ക് പോയത്. ആരോഗ്യപരമായ കാരണത്തെത്തുടര്‍ന്ന് മനോജ് വര്‍മ്മ നേരത്തെ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു എലിമിനേഷന് കൂടി കഴിഞ്ഞ ദിവസം എത്തിയത് ഹിമ ശങ്കര്‍ ആണ് ഇപ്രാവശ്യം പുറത്തായത്.

എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസിലെയും പുറത്തെയും സംസാര വിഷയം പരിപാടിയിലേക്ക് പുതുതായി എത്തിയ ഷിയാസാണ്. മല്‍സരാര്‍ത്ഥികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് ഷോയിലേക്ക് ഷിയാസ് കടന്നു വന്നത്. പാട്ടും ഡാന്‍സുമൊക്കെയായി മല്‍സരാര്‍ത്ഥികള്‍ ആഘോഷിക്കുന്ന സമയത്തായിരുന്നു ഷിയാസിന്റെ ബിഗ് ബോസിലേക്ക് കടന്നു വന്നത്. മല്‍സരാര്‍ത്ഥികളില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഷിയാസിനെ നേരിട്ട് പരിചയമുണ്ടായിരുന്നുളളു. എന്നാല്‍ ഷിയാസ് വന്ന സമയത്തു തന്നെ മറ്റുളള മല്‍സരാര്‍ത്ഥികളെല്ലാം തന്നെ അടുത്തെത്തി പരിചയപ്പെട്ടിരുന്നു.മോഡലിംഗ് രംഗത്ത് തിളങ്ങിയിട്ടുളള ഷിയാസ് ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും വളരെ സജീവമായിട്ടാണ് ഇടപെടുന്നത്.


ബിഗ് ബോസിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ഷിയാസാണെന്നു പറഞ്ഞല്ലോ, ഷിയാസിനെക്കുറിച്ച് അനവധി ആരോപണങ്ങളാണ് ഇപ്പോള്‍ സഹതാരങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. ഷിയാസിനെക്കുറിച്ചു മല്‍സരാര്‍ത്ഥികളിലൊരാളായ ബഷീര്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പെണ്ണുങ്ങളോട് കൊഞ്ചി കുഴഞ്ഞ് ഷിയാസ് സ്വന്തം ഇമേജ് കളയുകയാണെന്നാണ് ബഷീര്‍ പറഞ്ഞത്. മാത്രമല്ല ഷിയാസ് പലപ്പോഴും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നും തുടക്കത്തിലേ നുളളി കളഞ്ഞാലേ പ്രശ്‌നങ്ങള്‍ അവസാനിക്കൂവെന്നും ബഷീര്‍ പറഞ്ഞു. വന്നിട്ട് കുറച്ചുദിവസങ്ങളേ ആയിട്ടുളളുവെങ്കിലും വലിയ രീതിയിലുളള ആരോപണങ്ങളാണ ഇതിനോടകം ഷിയാസിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ആണുങ്ങളോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളോടാണ് ഷിയാസ് സംസാരിക്കാറുളളതെന്നാണ് അതില്‍ പ്രധാന ആരോപണം. എന്ത് തന്നെ ആയാലും ഷിയാസിന്റെ ബിഗ് ബോസിലെ ഭാവി ജീവിതം കണ്ട് തന്നെ അറിയാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ