പ്രശസ്ത സിനിമാ,സീരിയല്‍ താരം പ്രിയങ്ക ആത്മഹത്യ ചെയ്തനിലയില്‍

ചെന്നൈ: പ്രശസ്ത സിനിമാ,സീരിയല്‍ താരം പ്രിയങ്കയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ചെന്നൈ വളസരവക്കത്തെ വീട്ടില്‍ രാവിലെയോടെയാണ് പ്രിയങ്കയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ് മലയാളം സിനിമാ സീരിയല്‍ ലോകത്ത് പ്രശസ്തയായിരുന്നു താരം.

കുടുംബ കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നു വര്‍ഷം മുമ്പായിരുന്നു പ്രിയങ്കയുടെ വിവാഹം. അരുണ്‍ ബാലയാണ് ഭര്‍ത്താവ്. കഴിഞ്ഞ രണ്ടു മാസമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ