അഭിമന്യു വധക്കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് തിരിച്ചറിഞ്ഞു

കൊച്ചി : അഭിമന്യു വധക്കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് റിഫയെയാണ് തിരിച്ചറിഞ്ഞത്. ഇയാളെ ഒളിവില്‍ പോവാന്‍ സഹായിച്ച തലശ്ശേരി സ്വദേശി ഷാനവാസിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കേസില്‍ 11 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൊലപാതക സംഘത്തില്‍ 15 പേരുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. ഇവരില്‍ മുഹമ്മദ് ഒഴികെ മറ്റുള്ളവരെല്ലാം പുറത്തുനിന്നുള്ളവരാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് റിമാന്‍ഡ് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ