ആക്രമണ ഭീഷണി; എസ്. ഹരീഷ് നോവല്‍ പിന്‍വലിച്ചു

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് എസ്.ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചു. ഒരു ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവലാണ് പിന്‍വലിച്ചത്. സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്നാണ് എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് നോവലിസ്റ്റ്.

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നതു സംബന്ധിച്ച് നോവലിലെ ഒരു കഥാപാത്രം പറയുന്ന സംഭാഷണത്തിന്റെ പേരിലായിരുന്നു ഭീഷണി.