ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ഗൗതമി

ജയലളിതയുടെ മരണത്തിന് പിന്നിലെ രഹസ്യങ്ങള്‍ പ ുറത്തുകൊണ്ടുവരണമെന്ന് പ്രശസ്ത സിനിമാ നടി ഗൗതമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. 75 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സയെക്കുറിച്ചും അവരുടെ അസുഖത്തെക്കുറിച്ചും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഒരു പ്രത്യേക സമിതിയെവെച്ച് അന്വേഷിക്കണമെന്ന് ഗൗതമി തന്‍റെ ബ്ലോഗിലൂടെ ആവശ്യപ്പെട്ടു. ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പ്രമുഖ വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരെ ആശുപത്രിയില്‍ കാണാന്‍പോലുമുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

jaya7

ഇത്രയേറെ ജനപ്രീതിയുള്ളൊരു നേതാവിനെ ജനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ആരാണ് നിര്‍ദ്ദേശം കൊടുത്തത്. ഒരു മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ. 75 ദിവസം ആശുപത്രിയിലായിരുന്ന ജയലളിതയെക്കുറിച്ച് വല്ലപ്പോഴുമൊരിക്കല്‍ ആശുപത്രി അധികൃതര്‍ പുറത്തിറക്കുന്ന ബുള്ളറ്റിനിലൂടെയാണ് ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിഞ്ഞിരുന്നത്. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പൗരന്‍മാര്‍ക്ക് അറിയാന്‍ അവകാശമില്ലേ. ജനങ്ങളില്‍ നിന്ന് ഇത്തരം വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നത് സങ്കടകരമായ വസ്തുതയാണ്. പ്രധാനമന്ത്രി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഗൗതമി ബ്ലോഗിലൂടെ ആവശ്യപ്പടുന്നത്.