ദുല്‍ഖറിനെ ബോളിവുഡിലേക്ക് വരവേറ്റ് സെയ്ഫ്

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രീ റിലീസ് മുംബൈയില്‍ നടന്നിരുന്നു. പ്രത്യേക പാര്‍ട്ടിയും ഒരുക്കിയിരുന്നു. സെയ്ഫ് അലിഖാന്‍, കരണ്‍ ജോഹര്‍, വിദ്യ ബാലന്‍, കെയ്‌റ അദ്വാനി, യാമി ഗൗതം, കൊങ്കണ സെന്‍, സഞ്ജയ് കപൂര്‍, ജാവേദ് അക്തര്‍, ശബാന ആസ്മി തുടങ്ങിയ പ്രമുഖര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.

കര്‍വാന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രണ്‍വീര്‍ സിങ്, രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍ എന്നീ യുവതാരങ്ങളുമായി ദുര്‍ഖറിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരം. ഈയടുത്ത് ഐദിവാ എന്ന വെബ്‌സൈറ്റില്‍ ദുല്‍ഖറും മിഥിലാ പാര്‍ക്കറും ഒരുമിച്ചെത്തിയ വീഡിയോ വൈറലായിരുന്നു. വീഡിയോയില്‍ ദക്ഷിണേന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മിഥില ദുല്‍ഖറിനെ വിശേഷിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ