മലമ്പുഴ ഡാം നാളെ തുറക്കും; പത്തനംതിട്ട കക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ ഡാം നാളെ രാവിലെ 11നും 12 നും ഇടയില്‍ തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകളും പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും തുറന്നു.

അതിനിടെ, പത്തനംതിട്ട കക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 980 മീറ്ററായി. 1.46 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ പരമാവധി ജലനിരപ്പിലെത്തും.