യുഎഇയില്‍ പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്ക് തിരിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കും; മുഖ്യമന്ത്രി

യുഎഇയില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്‌സ് ഇതിന് നടപടി സ്വീകരിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ പൊതുമാപ്പിന് അപേക്ഷിക്കാം.

യുഎഇയിലെ ഒമ്പതു സെന്ററുകള്‍ വഴിയാണ് പൊതുമാപ്പ് നല്‍കാനുള്ള നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഓഗസ്റ്റ് മധ്യത്തോടെ ആദ്യസംഘം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായം ചെയ്യാനും യുഎഇയിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.