ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ലാല്‍ ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലാല്‍ ജോസ് തന്റെ പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്നത്.

മറ്റു രണ്ടു ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജ് തന്നെയാണ് മൂന്നാമതും കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചു ഒന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടില്ല. പുതുമുഖ നായികയായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

മുന്‍ ചിത്രങ്ങളിലേപ്പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരിക്കും പുതിയ ചിത്രവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത് എല്‍ജെ ഫിലിംസാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ