അമേരിക്കന്‍ ടിവി സീരീസ് ക്വാണ്ടിക്കോയോട് ഗുഡ് ബൈ പറഞ്ഞ് പ്രിയങ്ക ചോപ്ര

അമേരിക്കന്‍ ടെലിവിഷന്‍ സീരീസ് ക്വാണ്ടിക്കായോട് ഗുഡ് ബൈ പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. സീരീസിന്റെ മൂന്നാമത്തെ സീസണും ഇതിനോടകം അവസാനിച്ചു കഴിഞ്ഞു. ഇനിയൊരു സീരീസ് ആരംഭിക്കില്ലെന്ന് എബിസി നെറ്റ്‌വര്‍ക്കും അറിയിച്ചു. സീരീസിലെ പ്രിയങ്കയുടെ കഥാപാത്രത്തിന്റെ പേര് അലക്‌സ് പാരിഷ് എന്നായിരുന്നു. കഥാപാത്രത്തോട് ഗുഡ് ബൈ പറഞ്ഞ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരുന്നു.

‘അവളുടെ കഥ പൂര്‍ത്തിയായി. ഞാന്‍ ഗുഡ് ബൈ പറയുകയാണ്. അഭിനേത്രി എന്ന നിലയിലുള്ള ഏറ്റവും നല്ല അനുഭവമായിരുന്നു അത്. ശാരീരികമായും മാനസികമായും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അലക്‌സ് പാരിഷിന്റേത്. സീരീസ് കണ്ട എല്ലാ പ്രേക്ഷകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് സന്തോഷമുള്ള ഓര്‍മകളും പുതിയ പാഠങ്ങളും പുതിയ ബന്ധങ്ങളും എനിക്ക് ക്വാണ്ടിക്കോ സമ്മാനിച്ചു.’ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സെപ്റ്റംബര്‍ 7 മുതലാണ് എബിസി ക്വാണ്ടിക്കോ പ്രക്ഷേപണം ചെയ്തു തുടങ്ങിയത്. എഫ്ബിഐ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ പ്രിയങ്ക പിന്നീട് ഒരു തീവ്രവാദ ആക്രമണത്തിന്റെ പേരില്‍ കുറ്റാരോപണം നേരിടുകയാണ്. 2018 ആഗസ്റ്റ് 3നാണ് സീരീസ് അവസാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ