പ്രളയത്തിന് ആശ്വാസമായി ലോകപ്രശസ്ത ഫുട്‌ബോള്‍ ക്ലബായ ബാഴ്‌സലോണയും

മഹാ പ്രളയത്തിന്റെ ദുരന്തത്തില്‍ ലോകപ്രശസ്ത ഫുട്‌ബോള്‍ ക്ലബായ ബാഴ്‌സലോണയും കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ ക്ലബ് കൂടിയാണ് ബാഴ്‌സ. മെസിയ്ക്കും ബാഴ്‌സയ്ക്കും കേരളത്തില്‍ വലിയ തോതിലുള്ള ആരാധകരുണ്ട്.

ഇന്ത്യയിലെ മഹാപ്രളയത്തിന് ഇരകളായവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നതായും, എല്ലാവര്‍ക്കും പിന്തുണ ഉറപ്പാക്കുമെന്നും ബാഴ്സലോണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിയുന്നത്ര സഹായം ബാഴ്‌സയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന വികാരമാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്. മലയാളികള്‍ ബാഴ്‌സയുടെ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ദുരിതത്തിനൊപ്പം നില്‍ക്കാന്‍ കാട്ടിയ ആ വലിയ മനസ്സ് നമ്മള്‍ കാണാതെ പോകരുതെന്ന് മലയാളത്തില്‍ നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ