വീണ്ടും രാജ്യത്തിന് അഭിമാനമായി ക്യാപ്ടന്‍ പി രാജ്കുമാര്‍; വീടിന്റെ ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി രക്ഷിച്ചത് 26 പേരെ

ന്യൂഡല്‍ഹി: നാടിനെ നടുക്കിയ പ്രളയക്കെടുതില്‍ അകപ്പെട്ട 26പേരെ അതിസാഹസികമായി രക്ഷിച്ച് രക്ഷാ ദൗത്യത്തില്‍ വീണ്ടും രാജ്യത്തിന് അഭിമാനമായി ക്യാപ്ടന്‍ പി രാജ്കുമാര്‍. വീടിന്റെ ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കമുള്ള സംഘത്തെ അതിസാഹസികമായി രക്ഷിച്ചാണ് രാജ്കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട മത്‌സ്യബന്ധന തൊഴിലാളിയെ കടലില്‍ നിന്ന് രക്ഷിച്ചതിന് സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതിയുടെ ശൗര്യചക്ര പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു ക്യാപ്ടന്‍ പി രാജ്കുമാര്‍. തിരുവനന്തപുരം തീരത്തു നിന്ന് 30 നോട്ടിക്കല്‍ അകലെ അപകടകരമായി കടല്‍പ്പരയില്‍ താണു പറന്ന് ഓഖിയില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളിയെ രക്ഷിച്ചതിന് അദ്ദേഹം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.