‘പരസ്ഥിതി നശീകരണമാണ് കേരളത്തിലെ പ്രളയത്തിന്റെ കാരണം’:ഗോവയെ കാത്തിരിക്കുന്നത് സമാന ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍

കേരളത്തില്‍ നടക്കുന്നത് വന്‍ തോതിലുള്ള കയ്യേറ്റമാണ്. പരിസ്ഥിതി സംരക്ഷണത്തിന് കൃത്യമായ നടപടികള്‍ കേരളത്തില്‍ നടക്കുന്നില്ലെന്നും പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തിലെ വലിയ പ്രളയത്തിന് കാരണമായി മാറിയത് തണ്ണീര്‍ത്തട നശീകരണവും പാറമടകളുടെ അമിത ഉപയോഗവുമാണ്. പ്രകൃതിയെ സംരക്ഷിക്കുന്ന നിലപാട് വരുന്ന കാലത്ത് കേരളത്തില്‍ നിന്നുണ്ടാകണം.

പരിസ്ഥിതി നശീകരണത്തിന് അറുതി വരുത്താത്ത പക്ഷം കേരളത്തില്‍ ഇനിയും ഇതുപോലെയുള്ള വലിയ ദുരന്തമുണ്ടാകും. ഇതിന് തടയിടാന്‍ ശ്രമിക്കണം. പ്രളയത്തെ കേരളം ക്ഷണിച്ച് വരുത്തിയതാണ്. ഇത്രയും വലിയ ദുരന്തം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതു പോലെയുള്ള നശീകരണമാണ് ഗോവയിലും നടക്കുന്നത്. പ്രകൃതി നശീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഗോവ പിന്മാറാത്ത പക്ഷം സമാനമായ ദുരന്തം അവിടെയും സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.