കേരളത്തിന് വിദേശസഹായം ആവശ്യമാണ്; കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തിരുത്തണം: അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്നും പ്രളയക്കെടുതി നേരിടുന്ന ഈ ഒരു സാഹചര്യത്തില്‍ കേരളത്തിന് വിദേശസഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം പണം ആവശ്യമുണ്ട്. കഴിഞ്ഞ 14 വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നയമാണത്. എന്നാല്‍, ഈ ഒരു ഘട്ടത്തില്‍ കേരളത്തിനെ ഇതില്‍ നിന്ന് ഒഴിവാക്കി തരേണ്ടതുണ്ട്.കേരളത്തിന് സഹായം ആവശ്യമുണ്ട്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നു മന്ത്രി പറഞ്ഞു.

യുഎഇ സര്‍ക്കാരിന്റെ 700 കോടി സഹായം കേരളത്തിന് നല്‍കുമെന്ന് അറിയിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ വിദേശ ഫണ്ട് വാങ്ങുന്ന നയത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഈ സഹായം നിരസിച്ചു.