തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സെപ്തംബര്‍ മൂന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചതായി കേരള ബോര്‍ഡ് ഓഫ് ഹയര്‍സെക്കണ്ടറി എക്‌സാമിനേഷന്‍ സെക്രട്ടറി അറിയിച്ചു.