പ്രളയ ദുരന്തമല്ല ഡാം ദുരന്തമാണ് ഉണ്ടായതെന്ന് ചെന്നിത്തല

ആലപ്പുഴ: പ്രളയ ദുരന്തമല്ല ഡാം ദുരന്തമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഎഇ ധനസഹായവിഷയത്തെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കാന്‍ തയ്യാറാകണം. പ്രളയക്കെടുതി നേരിടുന്നവരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ഉടന്‍ നല്‍കണം. കുട്ടനാട്ടില്‍ ഒരു രൂപയുടെ സഹായം പോലും ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ക്യാമ്പുകളിൽ കഴിയുന്നവരിൽ കൂടുതൽ നാശനഷ്ടം അനുഭവിക്കേണ്ടി വരികയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്നവർക്ക് 50,000 രൂപ ഗ്രാന്‍റായി നൽകണമെന്നും കർഷക വായ്പകൾ എഴുതിത്തള്ളണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യുഎഇ സഹായത്തേക്കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.