ലോക് സഭ തിരഞ്ഞെടുപ്പ് സമിതികളില്‍ കേരളത്തിന് വലിയ പരിഗണന നല്‍കി കേണ്‍ഗ്രസ്സ് ഹൈക്കമാന്റ്

ന്യൂഡല്‍ഹി: രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് ലോക് സഭ തിരഞ്ഞെടുപ്പ് സമിതികളില്‍ കേരളത്തിന് വലിയ പരിഗണന നല്‍കി കേണ്‍ഗ്രസ്സ് ഹൈക്കമാന്റ്.

കെ.സി വേണുഗോപാല്‍, ശശി തരൂര്‍, ബിന്ദുകൃഷ്ണ, വി.ഡി സതീശന്‍ എന്നിവരെയാണ് വിവിധ സമിതികളില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ചാണ് തീരുമാനം പുറത്തു വന്നിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് മൂന്ന് പ്രധാനസമിതികള്‍ക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തീരുമാനിക്കാനായി ഒമ്പതംഗ കോര്‍ കമ്മറ്റി, പ്രകടന പത്രികയ്ക്ക് രൂപം നല്‍കുന്നതിനായി 19 അംഗ മാനിഫെസ്റ്റോ കമ്മറ്റി, പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കാന്‍ പതിമൂന്നംഗ പബ്ലിസിറ്റി കമ്മറ്റി എന്നിവയാണ് മൂന്ന് സമിതികള്‍.എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരഞ്ഞെടുപ്പ് ആസൂത്രണത്തിന്റെ ചുമതല.

സോണിയാ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന അശോക് ഗേലോട്ട്, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയറാം രമേഷ്, പി. ചിദംബരം തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ഒന്‍പതംഗ സമിതിയില്‍ അംഗങ്ങളാണ്.ശശി തരൂര്‍, ബിന്ദു കൃഷ്ണ എന്നിവര്‍ മാനിഫെസ്റ്റോ കമ്മിറ്റിയിലും വി.ഡി. സതീശന്‍ പബ്ലിസിറ്റി കമ്മിറ്റിയിലും ഇടം കണ്ടെത്തി.

മന്‍പ്രീത് ബാദല്‍, പി. ചിദംബരം, സുഷ്മിതാ ദേവ്, പ്രഫ. രാജീവ് ഗൗഡ, ഭൂപേന്ദ്രസിങ് ഹൂഡ, ജയറാം രമേഷ്, സല്‍മാന്‍ ഖുര്‍ഷിദ്, ബിന്ദു കൃഷ്ണ, സെല്‍ജ കുമാരി, രഘുവീര്‍ മീണ, ബാലചന്ദ്ര മുന്‍ഗേഖാര്‍, മീനാക്ഷി നടരാജന്‍, രജനി പാട്ടീല്‍, സാം പിത്രോഡ, സച്ചിന്‍ പൈലറ്റ്, താംരാദ്വാജ് സാഹു, മുകുള്‍ സാങ്മ, ശശി തരൂര്‍, ലളിതേഷ് ത്രിപാഠി എന്നിവരാണ് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രകടന പത്രിക തയ്യാറാക്കുക.

WhatsApp Image 2018-08-25 at 6.10.39 PM (2)

ചരണ്‍ദാസ് ഭക്ത, പ്രവീണ്‍ ചക്രവര്‍ത്തി, മിലിന്ദ് ദിയോറ, കേട്കര്‍ കുമാര്‍, പവന്‍ ഖേര, വി.ഡി. സതീശന്‍, ആനന്ദ് ശര്‍മ, ജയ്വീര്‍ ഷെര്‍ജില്‍, രാജീവ് ശുക്ല, ദിവ്യ സ്പന്ദന, രണ്‍ദീപ് സുര്‍ജേവാല, മനീഷ് തിവാരി, പ്രമോദ് തിവാരി എന്നിവരാണ് പബ്ലിസിറ്റി കമ്മറ്റിയില്‍ നിന്ന്‌കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുക.

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. കേരളത്തിലും കോണ്‍ഗ്രസിന് തിരിച്ചു വരണമെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ചേ മതിയാകൂ.