ജലന്ധര്‍ പീഡനം: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജന്‍; ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റമറ്റ അന്വേഷണം നടക്കുന്നു

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ബിഷപ്പിനെതിരായ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.

കന്യാസ്ത്രീകളുടെ സമരം ദുഃഖകരമാണ്. അവരുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കോടതി കുറ്റവാളിയെ ശിക്ഷിക്കാന്‍ തക്ക തെളിവുകള്‍ വേണമെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്നും മന്ത്രി പറഞ്ഞു.