മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുമായി 20-ന് ചര്‍ച്ച നടത്തൂന്നു

ന്യു യോര്‍ക്ക്: ചികില്‍സക്കു വന്നതാണെങ്കിലും പ്രളയ കെടുതിയിലുള്ള കേരള ജനതയെപറ്റി സദാ മാത്രം ചിന്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യു യോര്‍ക്കില്‍ റോക്ക് ലാന്‍ഡില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കേരളത്തിന്റെ അടിയന്തരാവശ്യങ്ങളെപറ്റി മനസു തുറക്കും.

ഇരുപതാം തീയതി വൈകിട്ട് സഫേണിലെ ക്രൗണ്‍ പ്ലാസായില്‍ വച്ചാണു സമ്മേളനം. ഈ വിഷമ ഘട്ടത്തില്‍ കേരളത്തെ സഹായിക്കാന്‍ താല്പര്യമുള്ളവും അതിനു കെല്പുള്ളവരുംഅടങ്ങുന്ന സദസിലാണുഭാവി പരിപാടികള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുക.

കഴിയുന്നത്ര ധനസമാഹരണമാണു കേരളത്തിനു ഇപ്പോള്‍ വേണ്ടത്. ഇതിനകം അമേരിക്കന്‍ മലയാളികള്‍ നല്കിയ സംഭാവനകളില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി ഇപ്പോഴത്തെ അവസ്ഥ വിവരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും ഒരു മാസത്തെ ശമ്പളം നല്കിയാണു ദുരിതാശ്വാസത്തില്‍ പങ്കു ചേരുന്നത്. അമേരിക്കന്‍ മലയാളികളും സൗമനസ്യം കാട്ടേണ്ട സമയമാണിത്.

ധനസമാഹരണം എകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്നു ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ അയക്കാനും ആലോചിക്കുന്നു.

മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കു ചടങ്ങില്‍ തുക സ്വീകരിക്കില്ല. അതു പോലെ ചടങ്ങില്‍ ഫോട്ടോ സെഷനും ഉണ്ടാവില്ല. ഫൊക്കാന ഫോമ നേതാക്കളും മറ്റു രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. മിക്കവരെയും മുഖ്യമന്ത്രി നേരിട്ടാണു ക്ഷണിച്ചത്.

മിനസോട്ടയിലെ റോച്ചസ്റ്ററിലുള്ള മയോ ക്ലിനിക്കില്‍ ചികില്‍സക്കു ശേഷം ഈ മാസം 17നു മുഖ്യമന്ത്രി തിരിച്ചു പോകാനിരുന്നതാണ്. എന്നാല്‍ യാത്രാ പരിപാടിയില്‍ ചെറിയ മാറ്റം വരുത്തുകയായിരുന്നു