പീഡന പരാതി: സിപിഐഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പി.കെ ശശിയുടെ മൊഴി എടുക്കുന്നു

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയുടെ മൊഴി എടുക്കുന്നു. സിപിഐഎം നിയോഗിച്ച അന്വേഷണ കമ്മീഷനാണ് പി.കെ ശശിയുടെ മൊഴി എടുക്കുന്നത്. എ.കെ.ജി സെന്ററില്‍ വച്ചാണ് മൊഴിയെടുക്കുന്നത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് മൊഴി എടുക്കല്‍ ആരംഭിച്ചത്.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ മന്ത്രി എ.കെ.ബാലന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് സിപിഐഎം നിയോഗിച്ചത്. ഇവര്‍ പാലക്കാട് വച്ച് പരാതിക്കാരിയില്‍ നിന്ന് രണ്ടു തവണ മൊഴിയെടുത്തിരുന്നു. യുവതി കമ്മീഷന് തെളിവുകളും നല്‍കിയിരുന്നു.