ശബരിമല നട തുറന്നു; പ്രതിഷേധങ്ങള്‍ വകവെക്കാതെ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം

പത്തനംതിട്ട: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തുലാമാസ പൂജക്കായി ശബരിമല നട തുറന്നു. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. വൈകിട്ട് ആഴിയില്‍ അഗ്‌നി പകരും. രാത്രി ഹരിവരാസനം ചൊല്ലി നടയടക്കും.

നാളെ പുലര്‍ച്ചെ അഞ്ചു മണിക്ക് നട തുറക്കും. പിന്നീട് മഹാഗണപതി ഹോമം നടക്കും. ഉഷപൂജക്ക് ശേഷം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ്. ഇതിനായി 18 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ശബരിമല നട തുറന്നത്. പ്രായം ചെന്ന സ്ത്രീകളും കുട്ടികളുമല്ലാതെ വനിതകളൊന്നും മല ചവിട്ടാനെത്തിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ