“വിനയ” മാണഖില സാരമൂഴിയിൽ

റോയ് മാത്യു
ശശി തരൂർ എംപിയുടെ The Paradoxical Prime Minister എന്ന ബുക്കിന്റെ പ്രകാശനത്തിനാണ് ബിജെപി എംപി ശത്രുഘ്നൻ സിൻഹ കഴിഞ്ഞയാഴ്ച തിരുവനന്തപു രത്ത് എത്തിയത്. പ്രധാന മന്ത്രി മോഡിയുടെ ഭരണ ത്തെക്കുറിച്ചും സ്വഭാവവൈകല്യങ്ങളെക്കുറിച്ചും അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. മോദി എന്ന ഭരണാധികാരിയുടെ വെറുപ്പിന്റെ രാഷ്ടീയത്തെക്കുറിച്ചും അയാളുടെ ധാർഷ്ട്യത്തെക്കുറിച്ചുമായിരുന്നു അദ്ദേഹം ഏറെയും സംസാരിച്ചത്.
ഈ യോഗത്തിനു ശേഷം ഒരഭിമുഖത്തിനായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ അരുൺ ലക്ഷ്മണു മൊത്ത് ഞാനും അദ്ദേഹത്തെ ടാജ് വിവാന്ത ഹോട്ടലിൽ പോയി കണ്ടിരുന്നു.

കഴിഞ്ഞ നാലര വർഷത്തെ മോദി ഭരണത്തെക്കുറിച്ച് ശത്രുഘ്നൻ സിൻഹ കൃത്യമായി വിലയിരുത്തി കൊണ്ട് ഇങ്ങനെ പറഞ്ഞു – ഒരു നേതാവിനെ വിശിഷ്യാ ഒരു ഭരണാധികാരിയെ ജനങ്ങളും ചരിത്രവും വിലയിരുത്തുന്നത് അയാളുടെ നന്മയുടെയും വിനയത്തിന്റേയും അടിസ്ഥാനത്തിലാണ്. മോദിക്കില്ലാത്തതും ഈ രണ്ട് ഗുണങ്ങളാണ്. എൽ കെ. അദ്വാനി തനിക്ക് പിതൃതുല്യനാണെന്ന് പൊതു വേദിയിൽ മോദി പറയുമെങ്കിലും അദ്ദേഹത്തെ ഇത്രമേൽ അപമാനിച്ച, അവഗണിച്ച മറ്റൊരു നേതാവും ഇന്നിന്ത്യയിൽ ഇല്ലെന്ന് അദ്ദേഹം. ഞങ്ങളോട് പറഞ്ഞു. – അദ്വാനി, പ്രധാനമന്ത്രിയെ ഒരു വേദിയിൽ വെച്ച് അഭിവാദ്യം ചെയ്തിട്ടും പ്രത്യഭിവാദ്യം ചെയ്യാതെ മോദി കടന്നു പോയ ചിത്രം അത്യന്തം വേദനാജനകമായിരുന്നു എന്നദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ മോദി പ്രധാനമന്ത്രിയാവില്ലെന്നാണ് ശത്രു വിന്റെ വിലയിരുത്തൽ.
വടക്കെ ഇന്ത്യയിൽ ഇന്നിപ്പോ രാഹുൽ ഗാന്ധിയുടെ വാക്കുകളെ സാധാരണ ജനങ്ങൾ ശ്രദ്ധയോടെ വിലയിരുത്തുന്നു. രാഹുലിന് എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും അയാളൊരു കാപട്യക്കാരനാണെന്ന് ആരും പറയുന്നില്ലായെന്നാണ് ഏറ്റവും ശ്രദ്ധേയ മായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആ ചെറുപ്പ ക്കാരന്റെ വിനയം, അതിലുപരി മറ്റുള്ളവരെ കേൾക്കാനുള്ള മനോഭാവം അനുകരണീയമാണ്. സാധാരണക്കാരനോടൊപ്പം താദാത്മ്യം പ്രാപിക്കാനുള്ള രാഹുലിന്റെ കഴിവ് അപാരമാണെന്നാണ് ശത്രു വിന്റെ വിലയിരുത്തൽ. താനുമായി അത്ര വലിയ അടുപ്പമൊന്നുമില്ല., പക്ഷേ അയാളുടെ വിനയവും മാന്യമായ പെരുമാറ്റവും നമ്മളെ ആ ചെറുപ്പക്കാരനിലേക്ക് വല്ലാതെ ആകർഷിക്കപ്പെടുന്ന ഘടകങ്ങളാണ്. അയാളിൽ ഞാൻ ഇന്നുവരെ വെറുപ്പിന്റെ ഭാഷയോ പെരുമാറ്റ മോ കണ്ടിട്ടില്ല – ഒരു നല്ല സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും തേജസ് ആ ചെറുപ്പക്കാരനിൽ ഞാൻ കാണുന്നുണ്ട്. അതു കൊണ്ടാണല്ലോ പപ്പു എന്നു വിളിച്ചവരിപ്പോ പപ്പാ എന്നു വിളിക്കുന്നത്.
ഞാനാണ് സർവ്വവും എന്ന് ധരിക്കുന്ന മോദി ഇപ്പോ കോൺഗ്രസ് മുക്ത ഭാരതത്തെ ക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്നും സിൻഹ ചോദിക്കുന്നുണ്ട്.
*****

ഇന്ത്യാ ടുഡെ വാരിക ന്യൂസ് മേക്കർ ഓഫ് ദ ഈയർ 2018 ആയി തിരഞ്ഞെടുത്തിരിക്കുന്നത് രാഹുൽ ഗാന്ധിയെ ആണ്. പ്രധാനമന്ത്രി മോദിയേയും ബിജെപിയേയും നേരെ നിന്ന് എതിർക്കാനും വെല്ലുവിളിക്കാനുമുള്ള കരുത്ത് രാഹുൽ ആർജിച്ചുവെന്നാണ് വാരികയുടെ വിലയിരുത്തൽ. ഇന്ത്യാ ടുഡെ എഡിറ്റർ ഇൻ ചീഫ് അരുൺ പുരി എഴുതിയ കുറിപ്പിലെ ശ്രദ്ധേയ മായ ഒരു വാചകമിങ്ങനെ യാണ് – “The biggest addition to his skill- set has been humility”. വിനയമാണ് രാഹുലിന്റെ ഏറ്റവും വലിയ കൈമുതൽ. 56 ഇഞ്ച് നെഞ്ചളവിന്റെ ധാർഷ്ട്യമോ ഊരിപ്പിടിച്ച വാളുകൾ ക്കിടയിലൂടെ നടന്ന പാരമ്പര്യമോ ഒന്നും അവകാശപ്പെടാനില്ലാത്ത ഈ 48 കാരന്റെ നേട്ടവും വിനയമാണെന്ന് ശത്രുക്കളും മിത്രങ്ങളും കരുതുന്നുണ്ട്.
2019 ലെ തിരഞ്ഞെടുപ്പിൽ ധാർഷ്ട്യവും വിനയവും മുഖ്യ പ്രചരണ വിഷയമാകുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഇന്ത്യയിലും കേരളത്തിലും ഭരണാധികളുടെ ധാർഷ്ട്രം ഒരു പ്രധാന ചർച്ചയാകുന്ന തിരഞ്ഞെടുപ്പാണ് 2019 ലേത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ