ഭക്തന്‍മാര്‍ക്കൊപ്പം തന്നെയാണ് ദര്‍ശനം നടത്തിയതെന്ന് ബിന്ദു

ഭക്തന്‍മാര്‍ക്കൊപ്പം തന്നെയാണ് ശബരിമലയിലെത്തിയതെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു . താനും കനകദുര്‍ഗയും ഇന്ന് പുലര്‍ച്ചെ ഒന്നരയോടു കൂടി പമ്പയില്‍ നിന്ന് പുറപ്പെട്ട് മൂന്നരയോടു കൂടി സന്നിധാനത്ത് ദര്‍ശനം നടത്തി മലയിറങ്ങുകയായിരുന്നു. ഭക്തന്‍മാര്‍ക്കൊപ്പം തന്നെയാണ് മല കയറിയതും ഇറങ്ങിയതും. ഭക്തന്‍മാരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രശ്‌നവും തങ്ങള്‍ക്ക് നേരിട്ടില്ലെന്നും ബിന്ദു പറഞ്ഞു.