മിനി നായര്‍ പ്രസിഡന്റ്; ഐ എ പി സി അറ്റ്‌ലാന്റാ ചാപ്റ്ററിന് നവനേതൃത്വം

അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മിനി നായര്‍ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയാണ് . 25 ലധികം വര്‍ഷങ്ങളായി വിവിധ ചാനലുകളിലായി നിരവധി പ്രോഗ്രാമുകള്‍ക്ക് പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചു. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, കൈരളി ടിവി, സൂര്യാ ടിവി. ഇന്ത്യ വിഷന്‍ ജയ് ഹിന്ദ് എന്നിവിടങ്ങളിലായി നിരവധി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട് . 25 വര്‍ഷമായി വിഷ്വല്‍ ഓഡിയോ, പ്രിന്റ് മേഖലയില്‍ നൈപുണ്യം , കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടിയ മിനി നായര്‍ ദി വൈ ഫൈ റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ മാനേജിംഗ് എഡിറ്റര്‍ കൂടിയാണിപ്പോള്‍.

സ്ക്രിപ്റ്റ്, അവതരണം, ടോക് ഷോ. ലൈവ് പ്രോഗ്രാം എം സി ,പ്രോഗ്രാം റിസേര്‍ച്ച്, കോഓര്‍ഡിനേഷന്‍, എഡിറ്റിംഗ് ഹോസ്റ്റിംഗ്, സ്ക്രിപ്റ്റിംഗ്,, അഭിമുഖം തുടങ്ങി ഒരു മീഡിയയ്ക്ക് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളുടേയും ആകെ തുകയാണ് മിനി നായര്‍. ചിക്കാഗോയിലും ഇപ്പോള്‍ അറ്റലാന്റായിലുമുള്ള നിരവധി മലയാളി സംഘടനകളുടെ പൊതുപ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധ്യമായിരിക്കുന്ന മിനി നായര്‍

ഐ ഏ പി സി യുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും , മുന്‍ നാഷണല്‍ വൈസ് പ്രസിഡന്റും അറ്‌ലാന്റാ ചാപ്റ്ററിന്റെ അഡ്വൈസറി ബോര്‍ഡംഗം തുടങ്ങിയ നിലകളില്‍ എന്നും സജീവമായിരുന്നു . ഇപ്പോള്‍ അറ്റ് ലാന്റയില്‍ സ്വന്തം ബിസിനസ്സ് സ്ഥാപനം നടത്തിവരുന്ന മിനി നായര്‍ ഇന്ത്യന്‍ സാംസ്കാരിക മാധ്യമ സംഘടനകളില്‍ തന്റെ വ്യക്തിമുദ്രയും സംഘടനാപാടവവും പതിപ്പിച്ച വ്യക്തി കൂടിയാണ്

ലൂക്കോസ് തര്യന്‍ അറ്‌ലാന്റാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു . റിട്ടയാര്‍ഡ് ആര്‍മി ഓഫീസര്‍ ആയ ലൂക്കോസ് തര്യന്‍ 40ലധികം വര്‍ഷങ്ങള്‍ അമേരിക്കയില്‍ ബോസ്റ്റണ്‍ , ഹൂസ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങളിലും 2004 മുതല്‍ അറ്റലാന്റയിലും സ്വന്തമായി ബിസിനസ് നടത്തുന്നതിനൊപ്പം വിവിധ മലയാളി സംഘടനകളില്‍ നേതൃത്വം തെളിയിക്കുകയും സാമൂഹ്യപ്രവര്‍ത്തനരംഗങ്ങളില്‍ സജീവവുമാണ് .

സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ജോമി ജോര്‍ജ്ജ് കഴിഞ്ഞ 18 വര്ഷങ്ങളായി അറ്റലാന്റയിലെ സാമൂഹ്യരംഗത്തു സേവനങ്ങള്‍ ചെയ്തുകൊണ്ട് പൊതുകാര്യപ്രസക്തനായ ഒരു ബിസിനസ് ഉടമ കൂടിയാണ് . അറ്‌ലാന്റാ ചാപ്റ്ററിലെ ഭാരവാഹിയെന്നതിനു പുറമെ ആഗോളതലത്തില്‍ പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളില്‍ സജീവ പങ്കാളിയാണ് ജോമി എന്നതും പ്രത്യേകം പ്രസ്താവ്യമാണ് .

ജോയിന്റ് സെക്രട്ടറി ആയി ജോസഫ് വറുഗീസ് തിരഞ്ഞെടുക്കപ്പെട്ടു . പൊതുകാര്യപ്രസക്തനും സാമൂഹ്യരംഗങ്ങളില്‍ സജീവവുമായിരിക്കുന്ന ജോസഫ് വര്‍ഗീസ് മെഡിക്കല്‍ എക്വിപ്‌മെന്റ് മെയിന്റനന്‍സ് എക്‌സിക്യൂട്ടീവായി ജോലി നോക്കുന്നു .

ട്രഷറര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ പച്ചിക്കര അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ മുന്‍ ജോയിന്റ് സെക്രട്ടറിയും അറിയപ്പെടുന്ന എഴുത്തുകാരനാണ് . 1995 മുതല്‍ ന്യൂയോര്‍ക്കിലും തുടര്‍ന്ന് 2015 മുതല്‍ അറ്റ് ലാന്റയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ആത്മീയ രംഗങ്ങളിലും നിറസാന്നിദ്ധ്യമാണ് .

അറ്റ് ലാന്റാ ചാപ്റ്ററിന്റെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ആന്റണി തളിയത്ത് അറ്റലാന്റയില്‍ ഗാന്ധി ഫൗണ്ടേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നതിനുപുറമെ ഇന്ത്യന്‍ സമൂഹത്തിലെ പ്രശസ്തനായ പൊതുപ്രവര്‍ത്തകനും സാമൂഹ്യ സേവകനുമാണ്. 1996 ലെ അറ്‌ലാന്റാ ഒളിമ്പിക് ഗെയിമ്‌സിന്റെ ഇന്‍ഡോ അമേരിക്കന്‍ ആതിഥേയ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് , നാഷണല്‍ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ ആറു വര്‍ഷങ്ങളില്‍ വൈസ് പ്രസിഡന്റ് , 2000ല്‍ ബില്‍ ക്ലിന്റണ്‍ നടത്തിയ ഇന്ത്യന്‍ പര്യടനത്തിലെ ഡെലിഗേറ്റ് , 2010 ലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജന്മദിനറാലിയുടെ ഗ്രാന്‍ഡ് മാര്‍ഷല്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആന്റണി തളിയത്ത് , തളിയത്ത് ഇന്വേസ്‌റ്‌മെന്റ്‌സ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് കൂടിയാണ് .

അഡ്വൈസറി ബോര്‍ഡ് അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട അലക്‌സ് തോമസ് , അറ്റലാന്റയില്‍ ജയ്ഹിന്ദ് വാര്‍ത്ത , അക്ഷരം , ഏഷ്യന്‍ എറാ തുടങ്ങിയ പത്രമാധ്യമങ്ങളുടെ മീഡിയ അഡ്‌വര്‍റ്റൈസിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു .സ്വന്തമായി ബെറ്റര്‍ ഹോംസ് ആന്‍ഡ് ഗാര്‍ഡന്‍സ് മെട്രോ ബ്രോക്കേഴ്‌സ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നു . 2011,2014 വര്‍ഷങ്ങളില്‍ ,അറ്റ് ലാന്റാ മാഗസിന്റെ മികച്ച റീയല്‍റ്റര്‍ ഡിസ്റ്റിംക്ഷന്‍ അവാര്ഡു കള്‍ അലക്‌സ് തോമസ് കരസ്ഥമാക്കിയിരുന്നു . ഐ എ പി സി യുടെ മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന അലക്‌സ് തോമസ് വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനാണ്.

ലാഡാ ബേഡി ഫൈനാന്‍ഷ്യല്‍ സര്‍വീസ് രംഗത്തു മികച്ച സേവനം നടത്തുന്നു. കോളേജ് എഡ്യൂക്കേഷന്‍ പ്ലാന്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് , 401(കെ) തുടങ്ങിയ വിഷയങ്ങളില്‍ സാമൂഹ്യ ബോധവത്കരണങ്ങള്‍ നടത്തുന്നതിനോടൊപ്പം ഉചിതമായ പദ്ധതികള്‍ നിര്‍ദേശിച്ചു നല്‍കുന്ന സാങ്കേതിക ഉപദേഷ്ടാവും കൂടിയാണ് .

പ്രകാശ് ജോസഫ് അറ്റലാന്റയിലെ ഇന്ത്യന്‍ സമൂഹത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജീവ പ്രവര്‍ത്തകനാണ് .2016 ല്‍ ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മ ലയാളി അസോസിയേഷന്റെ പ്രസിഡണ്ട് ആയിരുന്നതിനുശഷം ഇപ്പോള്‍ ഗാമയുടെ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ കൂടിയാണ് . വിവിധ മലയാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും അനിതരസാധാരണമായ നേതൃത്വ പാടവം തെളിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രകാശിന്റെ സാന്നിധ്യം അറ്റ്‌ലാന്റാ ചാപ്റ്ററിന് മുതല്‍ക്കൂട്ടായിരിക്കും .ഇപ്പോള്‍ ഫഌവഴ്‌സ് റ്റീവീക്കുവേണ്ടി പ്രത്യേക പ്രൊജക്ടില്‍ വ്യാപൃതനായിരിക്കുന്ന പ്രകാശ് കുക്കിങ് , യാത്രകള്‍ , ബാഡ്മിന്റണ്‍ കളികള്‍ തുടങ്ങിയവയില്‍ തന്റെ ഒഴിവുവുസമയങ്ങള്‍ ചിലവഴിക്കുന്നു

മറ്റൊരു അഡ്വൈസറി കമ്മറ്റിയംഗമായ ഹര്‍മീത് സിംഗ് ജോര്‍ജിയാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമെടുത്ത ശേഷം ഐ ടി ഫൈനാന്‍സ്‌മേഖലകളില്‍ പ്രാവീണ്യം നേടിയ സീനിയര്‍ മാര്‍ക്കെറ്റിങ് ഡയറക്ടര്‍ കൂടിയാണ് .സോഷ്യല്‍ മീഡിയാ രംഗങ്ങളില്‍ കൂടി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഹര്‍മീത് സിംഗ് ഇന്‍ഡോ അമേരിക്കന്‍ സൗഹൃദവേദികളില്‍ സജീവമാണ്.

റിപ്പോര്‍ട്ട് : ഡോ .മാത്യു ജോയിസ്, ബോര്‍ഡ് സെക്രട്ടറി

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ