നദി തെക്കേക്കിനു ഡാന്‍സ് കൊറിയോഗ്രാഫി പുരസ്ക്കാരം പുരസ്ക്കാരം

 ജയിംസ് വര്‍ഗീസ്

കലിഫോര്‍ണിയ: മാര്‍ഗ്രെറ്റ് ജെര്‍ക്കിന്‍സ് ഫൗണ്ടേഷന്‍ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയായിലെ 2018 ഡാന്‍സ് കൊറിയോഗ്രാഫി പുരസ്ക്കാരം ഡോ. നദി തെക്കേക്കിന്. നദിയോടൊപ്പം ഈ പുരസ്ക്കാരം കിട്ടിയ മറ്റു രണ്ട് അമേരിക്കന്‍ കലാകാരന്മാര്‍ ജെസ്സിലിറ്റോ ബൈയും, റാണ്ടി ഇ. റേയെസുമാണ്. എല്ലാ വര്‍ഷവും നൃത്തകലാകാരന്മാര്‍ക്ക് കൊടുക്കാറുള്ള ചിമ്മി കൊറിയോഗ്രാഫേഴ്‌സ് ഇന്‍ മെമ്പര്‍ഷിപ്പ് പുരസ്ക്കാരം കൊടുക്കുന്നത് ഈ ഗ്രൂപ്പാണ്. ഈ അംഗീകാരം കിട്ടുന്ന ആദ്യത്തെ മലയാളി നര്‍ത്തകിയാണ് നദി. ക്യാഷ് അവാര്‍ഡും അടുത്ത ഒരു വര്‍ഷത്തേക്കു കലിഫോര്‍ണിയായില്‍ കൂടുതല്‍ പ്രോഗ്രാമുകള്‍ നടത്താനുള്ള സൗകര്യവും മാര്‍ഗ്രെറ്റ് ജെന്‍കിന്‍സ് ഫൗണ്ടേഷന്‍ ചെയ്തുകൊടുക്കും. കള്‍ച്ചറല്‍ പ്രോഗ്രാമിനു സിറ്റി കൊടുക്കുന്ന മുപ്പതുലക്ഷത്തോളം രൂപയ്ക്കു പുറമെയാണ് അവാര്‍ഡ്.
ിമറവശ2

നവാ ഡാന്‍സ് കമ്പനി എന്ന പേരില്‍ നദിയും കൂട്ടുകാരും അഞ്ചു വര്‍ഷമായി നടത്തുന്ന ഡാന്‍സ് പ്രോഗ്രാമുകള്‍ എല്ലാം സംവിധാനം ചെയ്യുന്നത് നദി തന്നെയാണ്. ആറു വയസ്സില്‍ ഭരതനാട്ട്യം അഭ്യസിച്ചു തുടങ്ങിയ നദിയുടെ ആദ്യത്തെ ഗുരു കലാവന്ദനാ നൃത്ത വിദ്യാലയത്തിലെ സുന്ദരാ സ്വാമിനാഥനായിരുന്നു. അതിനുശേഷം ഹൂസ്റ്റണില്‍ നിത്യാ സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന വിദ്യാലയത്തിലെ ഗുരു പദ്മിനി ആചാരി ആയിരുന്നെങ്കിലും പിന്നീട് ചെന്നൈയിലെ ലക്ഷ്മണ സ്വാമിയുടെ കീഴില്‍ വീണ്ടും പഠനം തുടര്‍ന്നു. ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ മാസ്‌റ്റേഴ്‌സും ബിരുദാനന്തര ബിരുദവുമുണ്ട് നദിക്ക്.

നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെയും പ്രേമയുടെയും മകളായി സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ജനനം. സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റി ഓഫ് ലയോള ലൊസാഞ്ചലസ് റൈസ് യൂണിവേഴ്‌സിറ്റി ഹൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ എന്‍ജിനീയറിങ്ങിലും ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലും മാസ്‌റ്റേഴ്‌സും ഡോക്ടറേറ്റും നേടി. പേരിനെ അന്വര്‍ഥമാക്കിക്കൊണ്ടു ഒരു നദിപോലെ, നദിയിലെ നര്‍ത്തകി നിര്‍ലോഭം ഒഴുകുകയാണ്.

Picture2

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ