ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിനാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് താന്‍ പറഞ്ഞത് ഒരു രസത്തിനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

തോല്‍ക്കുന്ന സീറ്റാണ് ഷാനിമോള്‍ ഉസ്മാന് കൊടുത്തതെന്നും ഷാനിമോളെ കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. പരാജയപ്പെടുമെന്ന ഭീതിയുള്ളതു കൊണ്ടാണ് കെ.സി.വേണുഗോപാല്‍ മത്സരിക്കാത്തതെന്നും വേണുഗോപാലാണ് സ്ഥാനാര്‍ഥിയെങ്കില്‍ അദ്ദേഹം എട്ടുനിലയില്‍ പൊട്ടുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായിട്ട് ആലപ്പുഴയില്‍ എത്തിയ ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റുമായി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ