പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് വീണ ജോര്‍ജ്ജ്

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പത്തനംതിട്ടയില്‍ പുതിയ അടവുനയവുമായി എൽഡിഎഫ്.

പത്തനംതിട്ടയിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ ആണെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജ്ജ് പറയുന്നത്.

അതേസമയം, തന്റെ വിജയത്തിൽ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇടത്, വലത് മുന്നണികൾ പരാജയഭീതിയിലാണെന്നും ഇത് മനസിലാക്കിയാണ് കൊട്ടിക്കലാശത്തിനിടെ തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ