ഈ തെരഞ്ഞെടുപ്പില്‍ സ്നേഹം ജയിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഈ തെരഞ്ഞെടുപ്പില്‍ സ്നേഹം ജയിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറാംഘട്ട പോളിങ് നടക്കുന്ന ഇന്ന് വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതൊരു നല്ല പോരാട്ടമായിരുന്നു. മോദി ഉപയോഗിച്ചത് വിദ്വേഷവും ഞാന്‍ ഉപയോഗിച്ചതു സ്നേഹവുമാണ്. ഞാന്‍ വിചാരിക്കുന്നത് സ്നേഹം ജയിക്കുമെന്നാണ്.

ജനങ്ങളാണു ഞങ്ങളുടെ യജമാനര്‍. ജനവിധി ഞങ്ങള്‍ അംഗീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. നാല് വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയാവുക. തൊഴിലില്ലായ്മ, നോട്ട്, നിരോധനം, ജി.എസ്.ടി, അഴിമതി തുടങ്ങിയവയാണ് തെരഞ്ഞെടുപ്പില്‍ ജനം ചര്‍ച്ച ചെയ്യുകയെന്നും രാഹുല്‍ വ്യക്തമാക്കി. ന്യൂഡല്‍ഹി ലോക്‌സഭ മണ്ഡലത്തിലെ ഔറഗംസേബ് ലൈന്‍ ബൂത്തിലെത്തിയാണ് രാഹുല്‍ വോട്ട് രേഖപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ