തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 20 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാളെ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തത്.

കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഹാഷിഷ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജോര്‍ജുകുട്ടി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.