എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ട്; ഗുര്‍മീതിന് പരോള്‍ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊലപാതക,പീഡനക്കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിന് പരോള്‍ അനുവദിക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. ശിക്ഷ അനുഭവിക്കുന്ന എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ടെന്നാണ് മന്ത്രി കെ എല്‍ പന്‍വര്‍ പറഞ്ഞത്.

‘നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. മാത്രമല്ല അദ്ദേഹത്തിന് പരോളിന് അപേക്ഷിക്കാനുള്ള എല്ലാവിധ അവകാശവുമുണ്ട്. അയാള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നമ്മളത് കമ്മീഷണര്‍ക്ക്;ഫോര്‍വേഡും ചെയ്തു, റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലേ തുടര്‍ നടപടികള്‍ സാധ്യമാവൂ’;മന്ത്രി പറഞ്ഞു.

ഗുര്‍മീത് നല്‍കിയ പരോള്‍ അപേക്ഷ ജയില്‍ സൂപ്രണ്ട് അംഗീകരിച്ചു. ഇതുവരെ ജയില്‍ നിയമങ്ങളൊന്നും ലംഘിക്കാത്തയാളാണ് ഗുര്‍മീതെന്നും ഇയാള്‍ കൊടും കുറ്റവാളിയല്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ സാക്ഷ്യപ്പെടുത്തല്‍.

ഗുര്‍മീതിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. അതില്‍ ഒരു വാര്‍ഷം മാത്രമാണ് പൂര്‍ത്തി
യായിരിക്കുന്നത്. റോഹ്ത്തക്കിലെ സനരിയ ജയിലിലാണ് ഗുര്‍മീത് ഇപ്പോഴുള്ളത്.