ചുംബനവകഭേദങ്ങൾ

മഹിഷാസുരൻ

കാമസൂത്രത്തിലെ ചുംബന വകഭേദങ്ങൾ പരാമർശിക്കുന്നതിന് ആമുഖമായി വാത്സ്യായന മഹർഷി പറയുന്നു
” ചുംബനം, നഖഛേദം, ദന്തഛേദം എന്നിവയ്ക്ക് പ്രത്യേകിച്ച് ക്രമമൊന്നുമില്ല, കാരണം ഇവ വികാരപരമായി ഉടലെടുക്കുന്നവയാണ്. പൊതുവേ ഇവ മൂന്നും ശാരീരിക ബന്ധത്തിനു മുന്നോടിയായി വരുന്നവയും, ത്സീല്ക്കാരവും, താഡനവും രതിക്കിടയിൽ സംഭവിക്കുന്നവയുമാണ്.”

ചുംബനങ്ങൾ നെറ്റിത്തടത്തിൽ, മുടിയിൽ, കവിളുകളിൽ, മാറിടത്തിൽ, നെഞ്ചിൽ, ചുണ്ടിൽ, വദനത്തിൻറ്റെ ആന്തരികഭാഗങ്ങളിലും ആണു സാധാരണയായി ചെയ്യേണ്ടത്. അതിവികാരപരമായ ഒത്തുചേരലിൽ പൊക്കിൾക്കൊടിയിലും, കക്ഷങ്ങളിലും, യോനീമുഖത്തും ചുംബിയ്കുന്നതും അസാധാരണമല്ല. എന്നാൽ വിവിധ പ്രദേശങ്ങളിൽ സംസ്ക്കാരത്തിനും, ജീവിതരീതികൾക്കും, ശാരീരിക പ്രകൃതിക്കമനുസരിച്ച് ചുംബനങ്ങളിൽ മാറ്റം വരുന്നു, എല്ലാവരിലും എല്ലാ ചുംബനവും പ്രായോഗികമാണെന്നും വരില്ല, ഫലപ്രദവും, ആസ്വാദ്യകരവും ആവണമെന്നുമില്ല എന്ന് ആചാര്യൻ പറയുന്നു.

കന്യാചുംബനം
===========
കാമകലയിലോ, ഇണചേരലിലോ അനുഭവങ്ങളുടെ അഭാവമോ, പരിചയക്കുറവോ ഉള്ള കന്യകമാരെ ചുംബിക്കുന്ന കന്യാചുംബനങ്ങളെ 3 ആയി തരം തിരിച്ചിരിക്കുന്നു.

1. നിമിത്തകം

ബലാല്‍ക്കാരേണ നായകന്‍ തന്‍റെ മുഖത്തെ നായികയുടെ മുഖത്തോട് ചേര്‍ത്ത് അവള്‍ നിശ്ചലയായിരിക്കേ ചുംബിക്കുന്നതാണ് നിമിത്തകം.

2. സ്ഫുരിതകം

ലജ്ജാശീലം കുറഞ്ഞ നായിക നായകന്‍റെ മേല്‍ച്ചുണ്ട് സ്പര്‍ശിക്കാതെ അധരം ചലിപ്പിച്ചുകൊണ്ട് നായകന്‍റെ ചുംബനത്തെ സ്വീകരിക്കുന്നത് സ്ഫുരിതകം

3. ഘട്ടിതകം

നായിക കണ്ണടച്ച് നായകന്‍റെ ചുണ്ടിനെ വായിലാക്കിയശേഷം നാവിന്‍തുമ്പുകൊണ്ട് മര്‍ദ്ദിക്കുന്നത് ഘട്ടിതകം.

സ്ഥിതിയുടെ വൈവിധ്യത്തിൽ മറ്റ് 4 വിധം ചുംബനങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

1. സമം (നേര്‍ക്കുനേരെയുള്ളത്)

പുരുഷന്‍റെ അധരം കൊണ്ട് സ്ത്രീയുടെ അധരത്തെ അഭിമുഖമായി ചുംബിക്കുന്നതാണ് സമചുംബനം.

2. തിര്യക് (ചരിഞ്ഞത്)

മുഖം തിരിച്ച് വിലങ്ങനെ അധരത്തില്‍ ചുംബിക്കുമ്പോള്‍ അത് തിര്യക് ചുംബനമായി.

3. ഉദ്ഭ്രാന്തം (തിരിഞ്ഞത്)

താടിയും തലയും പിടിച്ച് മുഖംപൊക്കി അധരത്തിലധരം കൊണ്ട് ചുംബിക്കുന്നതാണ് ഉദ്ഭ്രാന്ത ചുംബനം.

4. അവപീഡിതം (അമര്‍ത്തിയത്)

അധരങ്ങള്‍ പരസ്പരം പാനം ചെയ്യുന്നതാണ് അവപീഡിതം.

5. പീഡിതം

വിരലുകളും തള്ളവിരലും ഉപയോഗിച്ച് ഒരു വൃത്തകൃതിയിൽ ചുണ്ടുകളെ അമർത്തി പല്ലുകൾ കൊള്ളാതെ ചുംബിക്കുന്ന അഞ്ചാമത്തെ പീഡിത രീതിയും 12 ആം ശ്ലോകത്തിൽ പറയുന്നു.

വ്യക്തിയിലെ സ്‌ത്രൈണവും പൗരുഷവുമായ ശക്തികളെ സംയോജിപ്പിക്കുവാന്‍ ചുംബനത്തിലുറഞ്ഞുകൂടുന്ന ഉമിനീരിനു കഴിയും. ചുംബനകലയില്‍ പ്രാവീണ്യം നേടുന്നത് രതിക്രീഡയെ ആകര്‍ഷകമാക്കിതീര്‍ക്കുന്നു. മേല്‍ച്ചുണ്ടും ഭഗശിശ്‌നികയും തമ്മില്‍ ഞരമ്പുകള്‍ വഴി ബന്ധപ്പെട്ടിരിക്കുന്നതുമൂലം ചുംബനം വികാരോദ്ദീപകമാണെന്ന് താന്ത്രികര്‍ ചൂണ്ടിക്കാട്ടുന്നു. നായികയുടെ മേല്‍ച്ചുണ്ട് സാവധാനത്തില്‍ കടിച്ചും നുണഞ്ഞും നായകന്‍ അവളിലെ ലൈംഗികാവേശം വളര്‍ത്തണം. ഈ സമയത്ത് നായിക പല്ലും നാവും ഉപയോഗിച്ച് നായകന്‍റെ മേല്‍ച്ചുണ്ടില്‍ ചുംബനം അര്‍പ്പിക്കണം എന്നതാണ് പ്രായോഗികരീതി.

ചുംബനസമയത്തെ ചുണ്ടുകളുടെയും മറ്റും പ്രവൃത്തിയുടെ അടിസ്ഥാനത്തിലുള്ള വകഭേദങ്ങൾ

1. സംപുടകം.

സ്ത്രീയുടെ ചുണ്ടുകൊണ്ട് പുരുഷന്‍റെ രണ്ടുചുണ്ടും ഗ്രഹിക്കുന്നത് സംപുടകം. മീശ മുളച്ചിട്ടില്ലാത്ത പുരുഷനിലാണിത് പ്രയോഗിക്കേണ്ടത്.

2. ഉത്തരചുംബനം

പുരുഷന്‍ സ്ത്രീയുടെ മേല്‍ച്ചുണ്ടും സ്ത്രീ അയാളുടെ കീഴ്ചുണ്ടും ഗ്രഹിക്കുന്നതാണ് ഉത്തരചുംബനം.

3. ജിഹ്വയുദ്ധം

ചുംബനത്തില്‍ പുരുഷന്‍ നാവിന്‍റെ അഗ്രം കൊണ്ടു സ്ത്രീയുടെ പല്ലിലും നാവിലും അണ്ണാക്കിലും ഉരസുന്നത് ജിഹ്വയുദ്ധം.

4. മുഖയുദ്ധം
വായും പല്ലും ബലം പ്രയോഗിച്ച് സ്വന്തമാക്കാന്‍ പരസ്പരം ശ്രമിക്കുന്നത് മുഖയുദ്ധം.
സംപുടകം പ്രയോഗിക്കുന്ന ആളുടെ വായ തുറന്നാണിരിക്കുന്നത്. അതിനാല്‍ മറ്റേ ആള്‍ക്ക് നാവിന്‍റെ അഗ്രംകൊണ്ട് പ്രയോക്താവിന്‍റെ പല്ലിലും അണ്ണാക്കിലും നാവിലും ഉരസാന്‍ അവസരം ലഭിക്കുന്നു. ഒരേ സമയം രുചി അറിയിക്കാനും വികാരമുണര്‍ത്താനും കഴിയുന്ന അവയവമാണ് നാവ്. വായിലെ നേര്‍മ്മയേറിയ ത്വക്കും സിരാപടലങ്ങളും അതിന്‍റെ വികാരോദ്ദീപന ശക്തിക്ക് ആക്കം കൂട്ടുന്നു. സ്ത്രീയുടെ ചുണ്ടുകള്‍ സാധാരണഗതിയില്‍ പുരുഷന്മാരേതിനേക്കാള്‍ വലുതും മാംസളവുമായിരിക്കും.
ഉണർന്നോ ഉണരാതെയോ കിടക്കുന്ന ഇണയുടെ ശരീരത്തിൽ ചെയ്യുന്ന ചുംബനങ്ങളെ തരം തിരിച്ചിരിക്കുന്നത്

ചലിതകം : ഉണർന്നു കിടക്കുന്ന ഇണയെ വികാരം കൊള്ളീക്കുന്ന ചുംബനങ്ങൾ
പ്രതിബോധികം : ഉറങ്ങുന്ന ഇണയെ ഉണർത്താനുള്ള ചുംബനം
ഛായ: നിഴലിനെ, പ്രതിരൂപത്തെ ചുംബിച്ച് ആഗ്രഹം പ്രകടിപ്പിക്കുന്നത്
പ്രേക്ഷണ: ചുംബനം രഹസ്യമായ രീതിയിൽ സന്നിവേശിപ്പിക്കുന്ന രീതി

പ്രദർശന : കുഞ്ഞിനെ ചുംബിച്ച് ഇണയ്ക്ക് സന്ദേശം നൽകുന്ന ചുംബനം
അദ്ധ്യായം അവസാനിപ്പിക്കുന്നിടത്ത് ഐസക്ക് ന്യൂട്ടന്റെ മൂന്നാം നിയമം ആചാര്യൻ അന്നേ പറഞ്ഞ് വക്കുന്നു.

“കൃതേ പ്രതികൃതം കുര്യത്താടിതേ പ്രതിതാടിതം
കർണ്ണേന ച തേനൈവ ചുംബിതേ പ്രതിചുംബിതം”
പ്രവർത്തികൾക്ക് പ്രതിപ്രവർത്തികൾ പോലെ, മർദ്ദനത്തിനു പ്രതിമർദ്ദനം എന്ന തത്വത്തിൽ ഓരോ ചുംബനത്തിനും പ്രതിചുംബനം ഫലം.

കടപ്പാട്
മഹിഷാസുരൻ

എഫ് ബി പോസ്റ്റ്