ക്‌നാനായം 2019 വിജയകരമായി പര്യവസാനിച്ചു

കാലിഫോര്‍ണിയ: സാന്‍ജോസ് യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ സാന്‍ജോസ് കാലിഫോര്‍ണിയയില്‍ വച്ച് നടത്തപ്പെട്ട ക്‌നാനായയുവജന സംഗമം ‘ക്‌നാനായം 2019″ വിജയകരമായി പര്യവസാനിച്ചു. ജൂണ്‍ 21 ന് ചിക്കാഗോ രൂപതാ, ക്‌നാനായ റീജിയന്‍ വികാരി ജനറലായ ങഴെൃ.റവ. ഫാ. തോമസ് മുളവനാല്‍ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഇടവക വികാരി ഫാ. സജി പിണര്‍കയില്‍ , സാക്രമെന്റ് മിഷന്‍ ഇറക്ടര്‍ ഫാ. അബ്രഹാം കളരിക്കല്‍, ഗഇഇചഅ വെസ്‌റ്റേണ്‍ റീജിയന്‍ ഞഢജ രാജു ചെമ്മാച്ചേരിയില്‍, KCCNC പ്രസിഡന്റ് ശ്രീ. ഷിബി പുതുശ്ശേരില്‍, സ്റ്റീയറിംഗ് കമ്മറ്റി മെമ്പേര്‍സ് വിവിന്‍ ഓണശ്ശേരില്‍, വിന്‍സ് പുളിക്കല്‍, ജോബി തുരുത്തേകളത്തില്‍, സാജു കുപ്ലിക്കാട്ട്, യുവജനവേദി ഡയറക്ടര്‍ അബിലാഷ് മരവെട്ടികൂടത്തില്‍, പേരന്റ് കോര്‍ഡിനേറ്റേഴ്‌സ് കൊച്ചുമോന്‍ കൊക്കരവാല, നിഷി വെള്ളിയാന്‍ സാന്‍ഹോസെ യുവജന മെമ്പേഴ്‌സ്& പേരന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു. അതുകഴിഞ്ഞു നടന്ന വിവിധ ഗ്രൂപ്പ് ഗെയിമുകളിലും ആക്ടിവിറ്റീസുകളിലും നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും വന്ന 136 ഓളം യുവജനങ്ങള്‍ പങ്കെടുത്തു.

സാന്‍ജോസ് യുവജന വേദി പ്രസിഡന്റ് ജോണ്‍സന്‍ പുതുശ്ശേരില്‍, വൈസ് പ്രസിഡന്റ് അനീഷ് പുതുപ്പറമ്പില്‍, സെക്രട്ടറി ജോബിന്‍ കുന്നശ്ശേരി, ജോ.സെക്രട്ടറി ഗ്ലോറി കറുത്തേടം, ട്രെഷറര്‍ ജോണ്‍സന്‍ പുതുപ്പറമ്പില്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ നടത്തിയ ഗ്രൂപ്പുകള്‍ തിരിച്ചുള്ള ഗെയിമുകള്‍, ആക്ടിവിറ്റീസ്, Icebreakers, വിവിധ ടോക്കുകള്‍, DJ, Camp fire, തുടങ്ങിയ പരിപാടികള്‍ യുവജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തു. മലയാള തനിമയും ക്‌നാനായ പാരമ്പര്യങ്ങള്‍ വിളിച്ചോതുന്ന പരിപാടികളിലൂടെ യുവജനങ്ങളില്‍ ക്‌നാനായത്ത്വം വളര്‍ത്തിയെടുക്കുവാന്‍ ‘ക്‌നാനായം 2019’ പോലുള്ള യുവജന സംഗമങ്ങള്‍ക്കു സാധിക്കുന്നു എന്നത് അഭിമാനകരമാണ്.

പിറ്റേന്ന് ഞായറാഴ്ച്ച ഇടവക വികാരി ഫാ.സജി പിണറ്കയിലിന്റെ കാര്മീകത്ത്വത്തില്‍ നടത്തിയ വി.കുര്‍ബാനയില്‍ സാന്‍ജോസ് ക്‌നാനായ കമ്മ്യൂണിറ്റിയുടെ നിറസാന്നിദ്ധ്യം പ്രകടമായിരുന്നു. തുടര്‍ന്ന് നടന്ന സമാപന യോഗത്തില്‍ ഗഇഇചഅ ട്രെഷറര്‍ ഷിജോ അപ്പോഴിയില്‍, യുവജനവേദി സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ. സജി പിണറ്കയില്‍, ഗഇഇചഅ വെസ്‌റ്റേണ്‍ റീജിയന്‍ ഞഢജ രാജു ചെമ്മാച്ചേരിയില്‍, KCCNC പ്രസിഡന്റ് ഷിബി പുതുശ്ശേരില്‍, സാന്‍ജോസ് യുവജന വേദി പ്രസിഡന്റ് ജോണ്‍സന്‍ പുതുശ്ശേരില്‍, യുവജനവേദി ഡയറക്ടര്‍ അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. ഊണിനു ശേഷം നടന്ന വടംവലിയില്‍ ചിക്കാഗോ യൂണിറ്റ് ചാമ്പ്യന്‍മാരായപ്പോള്‍ രണ്ടാം സ്ഥാനം സാന്‍ജോസ് യൂണിറ്റ് കരസ്ഥമാക്കി.

Picture2

Picture3

Picture

Picture