കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.എമ്മിന്റ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല, പോലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല എന്നതാണ് കേരളത്തിലെ അവസ്ഥയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ത പറഞ്ഞു. സിപിഐഎമ്മാണ് കൊലപാതക രാഷ്ട്രീയമെന്ന ഭൂതത്തെ കുടം തുറന്നുവിട്ടത്. ആ ഭൂതം ഇപ്പോള്‍ പാര്‍ട്ടിയെ വിഴുങ്ങുന്ന അവസ്ഥയാണ്.മുഖ്യമന്ത്രി പറഞ്ഞതുപോലെ കസ്റ്റഡി മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും ,മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.