കസ്റ്റഡി മരണം; രഹസ്യഭാഗങ്ങളിൽ പൊലീസ് കാന്താരി മുളക് തേച്ചു

നെടുങ്കണ്ടത്ത് കസ്റ്റഡി മർദനത്തിൽ മരിച്ച രാജ്കുമാറിനെതിരെ പൊലീസ് നടത്തിയ ക്രൂരമർദ്ദനങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുറത്തു വരുന്നു. ആരോപണ വിധേയരായ പോലീസുകാരുടെ മൊഴിയെടുക്കലിലൂടെയാണ് ക്രൈംബ്രാഞ്ചിന് ഇത്തരം വിവരങ്ങള്‍ ലഭിച്ചത്. മൊഴിയെടുക്കല്‍ പുരോഗമിക്കുകയാണ്. രാജ്കുമാറിനെ ക്രൂരമായി മർദിച്ച നാലു ദിവസവും പൊലീസുകാർ മദ്യപിച്ചിരുന്നു. ഒരു ദിവസം പോലും കുമാറിനെ ഉറങ്ങാൻ അനുവദിച്ചിരുന്നില്ല. മാത്രമല്ല കുമാറിന്റെ രഹസ്യഭാഗങ്ങളിൽ സ്റ്റേഷൻവളപ്പിൽ നിന്നിരുന്ന കാന്താരി മുളക് അരച്ചു തേയ്ച്ചു. ഇത്തരത്തിലുള്ള പൊലീസിന്റെ കടുത്തമുറകളാണ് റിപ്പോർട്ടിൽ പുറത്തുവരുന്നത്.