ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തിനു കാരണം സംഘടനാദൗര്‍ബല്യങ്ങളും ജംബോ കമ്മിറ്റികളുമെന്ന് പ്രൊഫ.കെ.വി. തോമസ് കമ്മിറ്റി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തിനു കാരണം സംഘടനാപരമായ ദൗര്‍ബല്യങ്ങളും ജംബോ കമ്മിറ്റികളുമെന്ന് കെ.പി.സി.സി നിയോഗിച്ച പ്രൊഫ.കെ.വി. തോമസ് കമ്മിറ്റിയുടെ കണ്ടെത്തല്‍.

കമ്മീഷന്‍ കണ്ടെത്തിയ ചേര്‍ത്തല, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ നാലു ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടാനും നിലവിലുള്ള ജംബോ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി.

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ചേര്‍ത്തലയിലും കായംകുളത്തുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി പിന്നോക്കം പോയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ