പൊരുതി തോറ്റ് അഫ്ഗാനിസ്ഥാന്‍; വിന്‍ഡീസിന് 23 റണ്‍സ് ജയം

ലീഡ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തോല്‍വി. 23 റണ്‍സിനായിരുന്നു ലോകകപ്പിലെ വിന്‍ഡീസിന്റെ രണ്ടാം ജയം. 312 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ 288 റണ്‍സിന് എല്ലാവരും പുറത്തായി. 86 റണ്‍സെടുത്ത ഇക്രം അലി ഖില്‍ ആണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. 4 വിക്കറ്റിട്ട കാര്‍ലോസ് ബ്രാത്വെയ്റ്റാണ് വിന്‍ഡീസ് ബൗളിംഗിനെ നയിച്ചത്.

ഇക്രം അലി ഖില്‍(86),റഹ്‍മത് ഷാ(62), അസ്‌കര്‍ അഫ്‌ഗാന്‍(40),നജീബുള്ള(31),സയ്യദ് ഷിര്‍സാദ്(25) എന്നിവരാണ് അഫ്ഗാന് വേണ്ടി മികച്ച പ്രകടനം കാഴ്ച് വെച്ചത്. മറ്റുള്ളവര്‍ രണ്ടക്കം കാണാതെ പുറത്തായി. മുജീബ്(7) പുറത്താകാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിനായി കാര്‍ലോസ് നാലും,കെമാര്‍ റോച്ച്‌ മൂന്നും, ഓഷെയ്ന്‍ ക്രിസ് ഗെയില്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.